കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ സൂട്ട് ഹര്‍ജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണര്‍, സാഹചര്യം വ്യക്തമാക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

5 കോടിയുടെ വിദേശ മദ്യത്തിന്‍റെ മറവില്‍ സിനിമാ നിര്‍മാതാക്കള്‍ തട്ടിയത് 50 കോടി; ഡിജിപിക്ക് പരാതി5 കോടിയുടെ വിദേശ മദ്യത്തിന്‍റെ മറവില്‍ സിനിമാ നിര്‍മാതാക്കള്‍ തട്ടിയത് 50 കോടി; ഡിജിപിക്ക് പരാതി

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണ്ണറെ അറിയിക്കണമെന്നാണ് റൂള്‍സ് ഓഫ് ബിസിനസ്, ഇത് സര്‍ക്കാര്‍ ലംഘിച്ചെന്നും വിഷയത്തില്‍ സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തണമെന്ന ചട്ടങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.

governer

സര്‍ക്കാറിന് അനുകൂലമായതോ പ്രതികൂലമായതോ ആയ നിലപാട് സ്വീകരിക്കാം. എന്നാല്‍ അത് ഗവര്‍ണ്ണറെ അറിയിച്ചിരിക്കണം ഗവര്‍ണറുടെ അനുമതിയില്ലാതെ ഈ വിഷയത്തില്‍ സര്‍ക്കാറിന് കോടതിയെ സമീപിക്കാനാവില്ല. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര, അത് അനുസരിക്കണം. ജനങ്ങളുടെ പണമെടുത്താണ് സര്‍ക്കാര്‍ കേസിന് പോകുന്നത്. എല്ലാവരേക്കാളും മുകളില്‍ ഉള്ളത് നിയമവും ഭരണഘടനയുമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്; കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോള്‍ സന്ദേശങ്ങള്‍ വരും: പാര്‍വതികേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്; കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോള്‍ സന്ദേശങ്ങള്‍ വരും: പാര്‍വതി

അതേസമയം, ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രി എകെ ബാലന്‍ വിശദീകരിച്ചത്. ഗവര്‍ണ്ണര്‍ക്ക് അങ്ങനെ തോന്നുണ്ടെങ്കില്‍ വിഷമമുണ്ട്. ഗവര്‍ണറുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും. ഗവര്‍ണ്ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

English summary
citizenship amendment act; kerala governor seek explanation to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X