കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം: കേരളത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു, കേന്ദ്രത്തിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള സര്‍ക്കാറിന്‍റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട് കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയാണ് സുപ്രീം കോടതി സ്വീകരിച്ചത്. കേരളം നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയാണ് എതിര്‍ കക്ഷിയാക്കിയത്. കേരളത്തിന്‍റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എട്ട് ആഴ്ചയ്ക്കുള്ളില്‍ ഹര്‍ജിയില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യം ഹര്‍ജി നല്‍കിയപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തെയായിരുന്നു കേരള സര്‍ക്കാര്‍ എതിര്‍ കക്ഷിയാക്കിയത്. എന്നാല്‍ ഇപ്പോള്‍ നിയമമന്ത്രാലയത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കി ഹര്‍ജിയില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. ഇത് സുപ്രീം കോടതി അംഗീകരിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നതാടെ വാദം കേള്‍ക്കും. പൗരത്വ ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതിനാൽ അത് റദ്ദാക്കണമെന്നുമാണ് കേരള സര്‍ക്കാര്‍ ഹര്‍ജിയിലൂടെ വാദിക്കുന്നത്.

supreme-court-

സിനിമ മാത്രമല്ല ക്ലാസ്, നടിയും ക്ലാസ്സാണ്... സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്റെ ചിത്രങ്ങൾ കാണാം

അതേസമയം, സിഎഎ-എൻആർസി നിയമങ്ങൾ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന അവകാശവാ വാദവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നിയമത്തിൽ ഇന്ത്യയിലെ പൗരൻമാർ യാതൊരു തരത്തിലും ആശങ്കപെടേണ്ടതില്ല. സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ പൗരൻമാർക്കെതിരായ നിയമമല്ല. ഇന്ത്യയിലെ മുസ്‌ലിം പൗരന്മാരെ സിഎഎ ഒരുതരത്തിലും ബാധിക്കില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലർ ഇത് ഹിന്ദു-മുസ്ലീം പ്രശ്നമായി പ്രചരിപ്പിച്ചതാണെന്നുമായിരുന്നു ഭാഗവത് പറഞ്ഞത്.

അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

English summary
citizenship amendment act: Kerala's petition accepted in Supreme Court file, notice to Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X