കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കെസി വേണുഗേപാൽ!
ആലപ്പുഴ: കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളും പൌരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെസി വേണുഗോപാൽ. രാജ്യം കത്തിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. കോരളത്തിന്റെ വിവധ സ്ഥലങ്ങളിൽ കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നുണ്ട്. ശശി തരൂര്‍ ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് ചിന്നക്കട റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഡി. സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേതൃത്വം നല്‍കി. ഉപരോധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഗാന്ധി സ്ക്വയറില്‍ നിന്ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയാണ് കോട്ടയത്ത് പ്രതിഷേധം നടന്നത്.

Recommended Video
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ദില്ലി ജുമാ മസ്ജിദിനു മുൻപിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ജുമാ മസ്ജിദിൽ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാർച്ച് നടത്തുന്നു. പോലീസ് റോഡുകൾ അടച്ചു, സുരക്ഷാസംവിധാനം ശക്തമാക്കി. ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുമാ മസ്ജിദിലേക്ക് പ്രതിഷേധം നടത്തുന്നതിനിടയിൽ പോലീസ് പിടികൂടിയ ആസാദ് ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തുവച്ച് വീണ്ടും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.












Click it and Unblock the Notifications