• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്: കേരളം വേറെ ലെവലാണ് മിസ്റ്റർ, വിരട്ടല്‍ വേണ്ട

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയെ പരിഹസിച്ച കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ എന്ന് പറഞ്ഞ കെ സുരേന്ദ്രന് മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നതെന്ന മറുപടിയാണ് എഎ റഹീം നല്‍കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീമിന്‍റെ പ്രതികരണം. ബംഗാളില്‍ സിപിഎം ഭരണം നടത്തിയ മുപ്പത് വര്‍ഷക്കാലയളവില്‍ ഒരു വര്‍ഗീയ കലാപം പോലും നടന്നില്ലെന്നും റഹീം അവകാശപ്പെട്ടുന്നു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിരട്ടൽ വേണ്ട

വിരട്ടൽ വേണ്ട

വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല തന്നെ. "അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം" എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ചുവന്ന കൊടിക്കു കീഴിൽ

ചുവന്ന കൊടിക്കു കീഴിൽ

ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർഎസ്എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ല.

മമതയെ കയറ്റി

മമതയെ കയറ്റി

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങൾ. ഇന്ന് ഉത്തർപ്രദേശും മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ.

കേരളം വേറെ ലെവലാണ്

കേരളം വേറെ ലെവലാണ്

കേരളം വേറെ ലെവലാണ് മിസ്റ്റർ. കേരളം തലയുയർത്തി നിൽക്കും. ഷൂസ് നക്കുന്നവർക്കൊപ്പമല്ല, നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് ഈ നാട്. നേരം വെളുക്കാത്തതും ബിജെപിക്കാർക്ക് മാത്രമാണ്.

ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി

ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി

പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കർഷകരെയും, വിദ്യാർഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകൾ കാണൂ. ജനങ്ങൾ തീയിട്ട ബിജെപി ഓഫീസുകൾ കാണൂ. രാജ്യം ഭരിക്കുന്നവർക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തിൽ. വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി- എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നടപ്പാക്കില്ല

കേരളത്തില്‍ നടപ്പാക്കില്ല

പൗരത്വ ഭേഗദതി ബില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമാണെന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. ഭരണഘടാന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

പിണറായിക്കുള്ള മറുപടി

പിണറായിക്കുള്ള മറുപടി

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നായിരുന്നു പിണറായിക്കുള്ള സുരേന്ദ്രന്‍റെ മറുപടി. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല.

cmsvideo
  Lijo jose pellissery against citizenship amendment bill | Oneindia Malayalam
  ബഡായി പറയുകയാണ് പിണറായി

  ബഡായി പറയുകയാണ് പിണറായി

  ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

  ഫേസ്ബുക്ക് പോസ്റ്റ്

  എഎ റഹീം

  ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!!

  ഷെയ്ൻ വിഷയത്തിന് പിന്നാലെ ജോബി ജോർജ്ജിന് തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തലപൊക്കുന്നു!

  English summary
  citizenship amendment bill; aa rahim against k surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X