കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത്രയധികം ഉപദേശികള്‍ ഉണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ'

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേതഗദി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

 pinarayi

പൗരത്വ ഭേഗദതി ബില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമാണെന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. ഭരണഘടാന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല.

പൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 17 ന് കേരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതിപൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 17 ന് കേരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതി

ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

പൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾപൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ

English summary
citizenship amendment bill; k surendran against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X