കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാവും ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയില്‍ അവതരിപ്പിക്കുക. ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെതിരെ മുസ്ലിം ലീഗിന്‍റെ നാല് എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ രാവിലെ പ്രധിഷേധം സംഘടിപ്പിക്കും.

മതത്തിന്‍റെ പേരില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്ലെന്നാണ് പൗരത്വബില്ലിനെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് വിലയിരിത്തിയത്. ഇടതുപക്ഷവും ബില്ലിനെ ശക്തമാിയി എതിര്‍ക്കും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും ബില്‍ ലോക്സഭയില്‍ പാസ്സാക്കിയെടുക്കാന്‍ ബിജെപിക്ക് സാധിക്കും.

amit-shah

ഡിസംബര്‍ 4 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പൗരത്വ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് പരിഷ്കരിച്ച ബില്‍പോലെ വലിയ പ്രാധാന്യത്തോടെ പൗരത്വ ഭേദഗതി ബില്ലിനേയും കാണണമെന്ന് ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങും, ആദ്യ ഫലസൂചനകൾ 10 മണിയോടെ...കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങും, ആദ്യ ഫലസൂചനകൾ 10 മണിയോടെ...

2014 ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ഈ രാജ്യങ്ങള്‍ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യങ്ങളാണെന്നും മറ്റ് മതസ്ഥരാണ് അവിടെ വിവേചനങ്ങള്‍ക്ക് ഇരയാകുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാദം. അതിനാലാണ് അത്തരക്കാര്‍ക്ക് പൗരത്വം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.

ദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നുദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നു

അസമിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും പ്രത്യേക അവകാശാമുള്ള മേഖലകളിലെ നിയമം ബാധകമാവില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുടെ എല്ലാ എംപിമാരും സംഭയിലുണ്ടാകണമെന്ന് രാജ്നാഥ് സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്‍ ഒരു വിഭാഗത്തെ ഒഴിവാക്കാനുള്ളതാണെന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണെന്നും ബിജെപി രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

English summary
citizenship amendment bill to be tabled in lok sabha on today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X