Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമം; കേന്ദ്ര വിജ്ഞാപനം വിവേചനപരം,നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം; ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അയൽരാജ്യങ്ങളിൽ നിന്ന് വന്നുതാമസിക്കുന്നവർക്ക് പൗരത്വം നല്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം തികച്ചും വിവേചനപരവും പൊതുവികാരം മാനിക്കാതെയുള്ളതുമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വസം . നടപടി ഉടൻ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
പ്രത്യേക മതവിഭാഗത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിരോധം വിജ്ഞാപനത്തിലൂടെ പ്രകടമാവുകയാണെന്ന് ബിനോശ് വിശ്വം കുറ്റപ്പെടുത്തി.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

 04-1493879384-binoy

രാജ്യത്തെ ന്യൂനപക്ഷ സമുദായത്തോടുള്ള വിവേചനവും കേന്ദ്ര സർക്കാരിന്റെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പൗരത്വഭേദഗതി നിയമം പാസാക്കുന്ന ഘട്ടത്തിൽതന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതാണ്.
വിജ്ഞാപനം പുറപ്പെടുവിച്ച ഘട്ടവും കേന്ദ്ര സർക്കാരിന്റെ അബദ്ധ ജഡിലമായ മുൻഗണനകളെ വ്യക്തമാക്കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുകയും ഗ്രാമീണ മേഖലകളിൽ പടരുകയും ചെയ്യുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാർ പ്രസ്തുത പ്രതിസന്ധി നേരിടുന്നതിലാണ് ശ്രദ്ധിക്കേണ്ടി യിരുന്നത്.

വിനാശകാരിയായ ഒരു ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികൾ ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ മാത്രമേ സംസ്ഥാന ജില്ലാ ഭരണാധികാരികൾക്ക് നല്കാവൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം ജില്ലാ അധികൃതർക്ക് അവരുടെ ശ്രദ്ധ പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിലും മറ്റ് നടപടികൾ സ്വീകരിക്കുന്നതിലും മാറ്റേണ്ടിവരുന്നതിന് പകരമായി മനുഷ്യജീവനുകൾ കൊണ്ട് വലിയ വില നല്കേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kerala Assembly passed a resolution in support of Lakshadweep

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+