ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ
നേമം: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സി.ഐ.ടി.യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറ സ്കൈലൈൻ വീട്ടിൽ സാധുകുഞ്ഞ് (49) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയാകുന്നു. ഈ സമയം സാധുകുഞ്ഞിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല.
വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മ മരിച്ച പെൺകുട്ടി അച്ഛനൊപ്പമാണ് താമസിച്ച് വന്നത്. സംഭവത്തിനു ശേഷം പരിഭ്രാന്തിയിലായ കുട്ടി വിവരം അച്ഛനോട് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയെത്തുടർന്ന് നേമം പോലീസ് കേസെടുത്തു. എന്നാൽ സംഭവം നടന്ന് രണ്ട് ദിവസമായി പ്രതി ഒളിവിലായിരുന്നു.

ഫോർട്ട് അസി. പൊലീസ് കമ്മീഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ നേമം പൊലീസ് ഇൻസ്പെക്ടർ കെ.പ്രദീപ് , എസ്.ഐ മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ മിത്ര, ശ്രീകാന്ത്, ഷാഡോ പോലീസ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് സാധുകുഞ്ഞിന പിടികൂടിയത്.












Click it and Unblock the Notifications