കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ആളായിട്ടു കാര്യമില്ല; തൊഴിലാളി വിരുദ്ധമാണെങ്കില്‍ ഗീത ഗോപിനാഥിന്റെ ഉപദേശവും തള്ളും

നവലിബറല്‍ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണ്. അത്തരം നിലപാടുകളും ഉപദേശങ്ങളും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ എതിര്‍ക്കും.

  • By അക്ഷയ്‌
Google Oneindia Malayalam News

പാലക്കാട്: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിന്റെ ഉപദേശങ്ങള്‍ തൊഴിലാളി വിരുദ്ധമാണെങ്കില്‍ എതിര്‍ക്കുമെന്ന് സിഐടിയു. നവലിബറല്‍ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണ്. അത്തരം നിലപാടുകളും ഉപദേശങ്ങളും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ എതിര്‍ക്കുമെന്നും സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

ആരും നിയനത്തെ കുറിച്ച് തിടുക്കപ്പെട്ട് നിഗമനങ്ങലില്‍ എത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഇടതുപക്ഷത്ത് നിന്ന് തന്നെ ഉയര്‍ന്നിരുന്നു.

 മോദി അനുകൂലം

മോദി അനുകൂലം

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെയും, ബിജെപിയുടെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്.

 സാമ്പത്തിക ഉപദേഷ്ടാവ്

സാമ്പത്തിക ഉപദേഷ്ടാവ്

സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

എതിര്‍ക്കും

എതിര്‍ക്കും

നവലിബറല്‍ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണ്. അത്തരം നിലപാടുകളും ഉപദേശങ്ങളും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ എതിര്‍ക്കുമെന്ന് തപന്‍ സെന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് നേരത്തെ വിശദമാക്കിയിട്ടുളളത്.

English summary
CITU against neo liberal policy making
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X