കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്‌കോ ഡെപ്യുട്ടേഷന്‍ നിയമനം; സിഐടിയു വാദം പൊളിയുന്നു, കൂടുതലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍!

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: ബെവ്കോ ഡെപ്യൂട്ടേഷന്‍ നിയമനത്തിലെ സിഐടിയു വാദങ്ങള്‍ പൊളിയുന്നു. ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലാത്ത പീഡിത വ്യവനസായങ്ങളിലെ ജീവനക്കാരെ സഹായിക്കാനാണ് ഡെപ്യൂട്ടേഷന്‍ എന്നായിരുന്നു സിഐടിയു യൂണിയന്‍ പറഞ്ഞത്. എന്നാല്‍ ഡെപ്യൂട്ടേഷന്‍ പട്ടികയിലുള്ള 185പേര്‍ 111 പേരും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ളവരാണ്.

എല്‍ഡി,യുഡി ക്ലര്‍ക്കുമാര്‍ക്ക് പുറമെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഈ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്. പീഡീത വ്യവസായത്തില്‍ നിന്നുള്ളവര്‍ വെറും 74 പേര്‍ മാത്രമാണ്. ഓണത്തിന് കിട്ടുന്ന ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ബവ്‌റിജസ് കോര്‍പറേഷനില്‍ സ്വന്തക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരുകി കയറ്റാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

BEVCO

എന്നാല്‍ ഇന്റേണല്‍ ഓഡിറ്റിന് വേണ്ടിയാണ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ളവരെ എടുക്കുന്നതെന്നാണ് ബവ്‌കോയുടെ ഇപ്പോഴത്തെ വിശദീകരണം. അതേസമയം ഒരു യുഡി ക്ലര്‍ക്കിന് കിട്ടുന്ന ശമ്പളം 35,000 രൂപയാണ്. ഇതെല്ലാം മറച്ചുവെച്ചാണ് സ്വന്തക്കാരെ തിരുകി കയറ്റാന്‍ നീക്കം നടക്കുന്നത്. ഡെപ്യൂട്ടേഷന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഐഐടിയുസി സംഘടിപ്പിക്കുന്നുണ്ട്.
ഡെപ്യൂട്ടേഷന്‍ നീക്കം ഉപേക്ഷിക്കണമെന്ന് എഐടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
CITU claim fails in BEVCO deputation appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X