സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു; കുത്തേറ്റത് യൂബര്‍ ടാക്‌സി സമരത്തിനിടെ
എറണാകുളം: എറണാകുളത്ത് സിഐടിയു ജില്ലാ പ്രസിഡന്റിന് കുത്തേറ്റു. യൂബര്‍ ടാക്‌സി സമരത്തിനിടെയാണ് സംഭവം. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥിനാണ് കുത്തേറ്റത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ദീര്‍ഘനാളായി സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്നു. അടുത്തിടെയാണ് പ്രസിഡന്റായി ചുമതലയേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയുണ്ട്. വടകര സ്വദേശി ഉണ്ണികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടന്ന് പോവുകയായിരുന്ന ഗോപിനാഥിനെ പിറകിലൂടെ എത്തിയ പ്രതി കഴുത്തില്‍ കുത്തുകയായിരുന്നു.

ഗോപിനാഥിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിഐടിയു പ്രവര്‍ത്തകര്‍ റോഡ്
ഉപരോധിക്കുകയാണ്.












Click it and Unblock the Notifications