കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം സിഐടിയു ഏറ്റു പറഞ്ഞു; പെമ്പിളൈ ഒരുമൈയില്‍ വീഴ്ച്ചപറ്റി!

സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

പാലക്കാട്: പെമ്പിളൈ ഒരുമൈ വിഷയത്തില്‍ വീഴ്ചപറ്റിയെന്ന് സിഐടിയു. തൊഴിലാളികളുടെ പ്രശ്‌നം മുഖവിലക്കെടുക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. പെമ്പിളൈ ഒരുമൈ പോലുളള പ്രസ്ഥാനങ്ങള്‍ക്ക് ഇത് അവസരമായി മാറിയെന്നും പിന്നീട് ഇവര്‍ ദുര്‍ബലമായെന്നും പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മൂന്നാറില്‍ റോഡ് ഉപരോധിച്ച് ആയിരത്തിലേറെ സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. മൂന്നാറിന്റെ സമരചരിത്രത്തില്‍ ഇടം പിടിച്ച സ്ത്രീകളുടെ പോരാട്ടത്തില്‍ നിന്നും ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയിരുന്നു. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രാദേശിക തിരഞ്ഞെടുപ്പ്

പ്രാദേശിക തിരഞ്ഞെടുപ്പ്

തോട്ടം തൊഴിലാളികളുടെ സമരത്തെ പല ജില്ലകളിലും ട്രേഡ് യൂണിയനുകള്‍ ഏറ്റെടുത്തപ്പോഴും മൂന്നാറിലെ തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും പ്രാദേശിക തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

പ്രാദേശിക നേതൃത്വം

പ്രാദേശിക നേതൃത്വം

തൊഴിലാളികളുടെ പ്രശ്‌നം മുഖവിലക്കെടുക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടെന്ന് സിഐടിയു സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ചയായി

ചര്‍ച്ചയായി

പെമ്പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് തോട്ടംതൊഴിലാളികളുടെ വേതനവും, ബോണസും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു.

അപിലിയേറ്റ് സംഘടനകള്‍

അപിലിയേറ്റ് സംഘടനകള്‍

സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
CITU finds failure dealing with Penbilai Orumai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X