ബിജെപി തന്ത്രം ഫലിച്ചു തുടങ്ങി? ലീഗ് നേതാവിന് പിന്നാലെ സിഐടിയു നേതാവും!! ബിജെപി നേതാവിന് പ്രശംസ!!
ഏലൂരിലെ കമ്മ്യൂണിസ്റ്റ് നോതാവായിരുന്ന പയ്യപ്പിള്ളി ബാലനെ ആര്‍എസ്എസുകാര്‍ കെട്ടിയിട്ടു മര്‍ദിച്ചപ്പോള്‍ പയ്യിപ്പിള്ളിയെ രക്ഷിച്ചത് മോഹന്‍ദാസ് എന്നായിരുന്നു സിഐടിയു നേതാവിന്റെ പരാമര്‍ശം.
കൊച്ചി: മുസ്ലിംലീഗ് വനിതാ നേതാവ് ഖമറുന്നിസ അന്‍വര്‍ ബിജെപിയെ പ്രശംസിച്ചതും ബിജെപി പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ സിഐടിയു നേതാവും ബിജെപി നേതാവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
എറണാകുളം ജില്ലാ ബിജെപി പ്രസിഡന്റ് എന്‍കെ മോഹന്‍ദാസിനെ പുകഴ്ത്തിയാണ് സിഐടിയു നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്.ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് നേതാവിനെതിരെ ജില്ലാകമ്മിറ്റിക്കു പരാതി നല്‍കാനാണ് തീരുമാനം.

ബിജെപി നേതാവിന് പ്രശംസ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ ചരിത്ര രചനയുടെ ഭാഗമായി ഏലൂരില്‍ ചേര്‍ന്ന ചരിത്ര കൂട്ടത്തിന്റെ യോഗത്തിലാണ് സിഐടിയു നേതാവ് ബിജെപി നേതാവിനെ പ്രശംസിച്ചത്. എറണാകുളം ജില്ലാ ബിജെപി പ്രസിഡന്റ് എന്‍കെ മോഹന്‍ദാസിനെയാണ് സിഐടിയു നേതാവ് പുകഴ്ത്തിയത്.

വിവാദ പരാമര്‍ശം
ഏലൂരിലെ കമ്മ്യൂണിസ്റ്റ് നോതാവായിരുന്ന പയ്യപ്പിള്ളി ബാലനെ ആര്‍എസ്എസുകാര്‍ കെട്ടിയിട്ടു മര്‍ദിച്ചപ്പോള്‍ പയ്യിപ്പിള്ളിയെ രക്ഷിച്ചത് മോഹന്‍ദാസ് എന്നായിരുന്നു സിഐടിയു നേതാവിന്റെ പരാമര്‍ശം. ഇതാണ് വിവാദമായത്.

ചുമതല
നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ജനകീയ ചരിത്ര രചനയ്ക്കായി ഓരോ ഏരിയയും തങ്ങളുടെ കീഴിലുള്ള പ്രദേശത്തെ ചരിത്രം അന്വേഷിച്ചു കൊടുക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഏരിയാ തലത്തിലും ഇതിനായി സമിതിക്കു രൂപം നല്‍കിയിരുന്നു. കളമശേരി ഏരിയാ തലത്തിലുള്ള സമിതിയുടെ ചുമതല സിഐടിയുവിലെ ഈ നേതാവിനാണ്.

മാപ്പ് പറഞ്ഞു
അതേസമയം പയ്യപ്പിള്ളി ബാലന്റെ സമകാലികരായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തി. ശക്തമായ പ്രതിഷേധം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധത്തിനു പിന്നാലെ നേതാവ് തെറ്റ് സമ്മതിച്ചെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് നേതാവിനെതിരെ ജില്ലാകമ്മിറ്റിക്കു പരാതി നല്‍കാനാണ് തീരുമാനം.

അനുമോദന യോഗത്തില്‍ പങ്കെടുത്തു
എന്‍കെ മോഹന്‍ദാസ് ബിജെപി പ്രസിഡന്റായി ചുമതലയേറ്റ സമയത്തു നടന്ന അനുമോദന യോഗത്തില്‍ ഈ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. അന്നും ഈ നേതാവ് ബിജെപി നേതാവിനെ പ്രശംസിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ബിജെപി പരിപാടിയില്‍
മുസ്ലിംലീഗ് വനിത നേതാവ് ഖമറുന്നിസ അന്‍വര്‍ ബിജെപി ഫണ്ട് രൂപീകരണ പരിപാടിയില്‍ പങ്കെടുത്ത് ബിജെപിയെ പ്രശംസിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഖമറുന്നിസയ്ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications