കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണല്‍ ഖനനം 'സ്വകാര്യ'മാക്കാന്‍ സിഐടിയു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ മേഖലകളിലേയും സ്വകാര്യവത്കരണത്തെ ചെറുക്കുന്നവരുടെ പാര്‍ട്ടി ഇപ്പോള്‍ സ്വകാര്യവത്കരണത്തിനായി സമരത്തിനിറങ്ങുന്നു. അതും തങ്ങളുടെ ഭരണ കാലത്ത് ഉണ്ടാക്കിയ നിയമത്തിനെതിരെ.

കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമര രംഗത്തിറങ്ങുന്നത്. ഈ സമരത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടിക്കാരും അണിചേരുന്നുണ്ട് എന്നതാണ് മറ്റൊരു സംഭവം.

CITU

കൊച്ചിയിലുള്ള സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് വേണ്ടിയാണ് സമരം ഒരുങ്ങുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് പരിപാടി. സിഎംആര്‍എല്ലിന് ധാതുമണല്‍ സംഭരണത്തിന് അനുമതി നല്‍കണം എന്നതാണ് സമരക്കാരുടെ ആവശ്യം.

മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് മുന്‍ വ്യവസായ മന്ത്രി സാക്ഷാല്‍ എളമരം കരീം. ഈ കരീം തന്നെ മന്ത്രിയായിരുന്ന സമയത്ത് എടുത്ത തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ കൊടിപിടിക്കാന്‍ ഇറങ്ങുന്നത് എന്നതാണ് രസകരമായ വസ്തുത. ധാതുമണല്‍ ഖനനം സ്വകാര്യമേഖലയിലോ, പൊതു-സ്വകാര്യ മേഖലയിലോ അനുവദിക്കില്ലെന്ന വ്യവസായ നയം പ്രഖ്യാപിച്ചത് എളമരം കരീം തന്നെയായിരുന്നു.

മുമ്പ് ഇടത് ഭരണകാലത്ത് സിഎംആര്‍എല്ലിനുണ്ടായിരുന്ന ഖനന അനുമതി നിഷേധിക്കപ്പെട്ടതായിരുന്നു. പിന്നീട് അവര്‍ കോടതിയില്‍ പോയി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിപ്പിച്ചു. ഈ സംഭവവും സമരം സംബന്ധിച്ച പ്രചാരണങ്ങളില്‍ ശക്തമാണ്.

ചവറ ഐആര്‍ഇ മുഖേനയായിരുന്നു കൊച്ചിയിലെ സിഎംആര്‍എല്ലിന് ധാതു മണല്‍ ലഭിച്ചിരുന്നത്. ഐആര്‍ഇ ഇപ്പോള്‍ ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടുകൂടി സിഎംആര്‍എല്ലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സ്ഥാപനം പ്രതിസന്ധിയില്‍ ആയാല്‍ പിന്നെ അത് തൊഴിലാളികളെ ആണല്ലോ ബാധിക്കുക. അപ്പോള്‍ തൊഴിലാളികള്‍ ഒന്നടങ്കം ചെങ്കൊടിക്ക് കീഴില്‍ അണി നിരക്കാന്‍ തീരുമാനിച്ചു.

തൊഴില്‍ പ്രശ്‌നങ്ങളില്‍ സമരം ആവശ്യമായി വരും. ചിലപ്പോള്‍ അത് പാരിസ്ഥിതിക പ്രശ്‌നങ്ങളെ പോലും തൃണവത്ഗണിച്ചുകൊണ്ടും ആകാം. പക്ഷേ താന്‍ തന്നെ നേതൃത്വം നല്‍കി എടുത്ത ഒരു തീരുമാനം, നടപ്പാക്കിയ നയം... അതിനെതിരെ സമരം നയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ സഖാവ് എളമരം കരീം.

English summary
CITU will conduct a secretariat siege for privatisation of mineral sand mining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X