പത്തനംതിട്ടയില്‍ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു: പിന്നില്‍ ബിജെപിയെന്ന് സിപിഎം
പത്തനംതിട്ട: പത്തനംതിട്ട മടത്തുംമൂഴിയില്‍ സി ഐ ടി യു പ്രവർത്തകന്‍ കുത്തേറ്റു കൊല്ലപ്പെട്ടു. മാമ്പാറ സ്വദേശി ജിതിനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നും സംഭവം. റോഡരികില്‍ വെച്ച് നടന്ന സംഘർഷത്തിനിടെ ജിതിന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരുന്നാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജിതിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
പത്തംഗ സംഘമായിരുന്നു സംഘര്‍ഷത്തിന് പിന്നില്‍. സംഘത്തിലെ മൂന്ന് പേരെ ഇതിനോടകം പിടികൂടിയതായും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം ജിതിനെ കുത്തിയ കൂനങ്കര സ്വദേശി വിഷ്ണുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട എസ്പി, റാന്നി ഡി വൈ എസ് പി എന്നിവര്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു.

ജിതിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാഷ്ട്രീയ സംഘർഷമല്ല കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബി ജെ പി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു തർക്കത്തിലും സംഘർഷത്തിലും ഏർപ്പെട്ടതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പൊലീസ് സുരക്ഷ ശക്തമാക്കി.
തുടർച്ചയായി നടന്ന ആക്രമണങ്ങള്‍ക്ക് ശേഷമാണ് കൊലപാതകമെന്ന് സി പി എം പത്തനംതിട്ട ജില്ലാക്കമറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സി പി എം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ സി ഐ ടി യു പ്രവർത്തകനെ ബി ജെ പിക്കാരൻ കുത്തിക്കൊന്നു. മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകൻ വിഷ്‌ണുവാണ് ജിതിനെ ഞായർ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ച് അക്രമിച്ചത്. ഞായർ രാത്രി 8.30ന് ബി ജെ പിയുടെ ഗുണ്ടാസംഘത്തിൽപെട്ട വിഷ്‌ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മർദിച്ചിരുന്നു.
ഈ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി വിഷ്‌ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബി ജെ പി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്‌ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിൻ്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റു. തുടയിലും വെട്ടേറ്റു. നാട്ടുകാർ ചേർന്ന് ജിതിനെ ആദ്യം പെരുനാട് പി എച്ച് സി യിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി ജെ പി അക്രമിസംഘം വെട്ടിപരിക്കേൽപ്പിച്ചവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
ചികിത്സയിലാണ്.












Click it and Unblock the Notifications