വെടിക്കെട്ട് നടത്തിയത് തെറ്റിദ്ധരിപ്പിച്ചുക്കൊണ്ട്: സിറ്റി പോലീസ് കമ്മീഷണര്‍ വെളിപ്പെടുത്തുന്നു
കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് പോലീസിന്െ തെറ്റിദ്ധരിപ്പിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നേരത്തെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ചിരുന്നു.
വെടിക്കെട്ടിന് വാക്കാല്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആരംഭിച്ച വെടിക്കെട്ട് പുലര്‍ച്ചെയായിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് നിര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനിടെയാണ് കമ്പപ്പുരയ്ക്ക് തിപ്പിടിച്ച് ദുരന്തമുണ്ടായത്. ഇതേ സമയം ക്ഷേത്രത്തില്‍ നടന്നത് മത്സരക്കമ്പം തന്നെയാണെന്ന് സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. അപകടത്തില്‍ 110 പേര്‍ മരിച്ചു. 350 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി വിദഗ്ധ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications