കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍പിള്ളയുടേത് കുറ്റകൃത്യം, ഒരു കാര്യവുമില്ലാതെ നൂറു പുസ്തമെഴുതി പരിഹാസവുമായി സിവിക് ചന്ദ്രന്‍

യാതൊരു കാര്യവുമില്ലാതെ നൂറു പുസ്തകങ്ങള്‍ എഴുതുന്നത് ഇക്കാലത്ത് പാരിസ്ഥിത കുറ്റകൃത്യമാണെന്ന് സിവിക് പറഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയുടെ നൂറാം പുസ്തക പ്രകാശനത്തെ പരിഹസിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ശ്രീധരന്‍പിള്ളയെ പരിഹസിച്ചത്. യാതൊരു കാര്യവുമില്ലാതെ നൂറു പുസ്തകങ്ങള്‍ എഴുതുന്നത് ഇക്കാലത്ത് പാരിസ്ഥിത കുറ്റകൃത്യമാണെന്ന് സിവിക് പറഞ്ഞു. പുസ്തകം എന്ന് പറയുമ്പോള്‍ നമുക്കറിയാം അത് മരങ്ങളാണ് കാടുകളാണ്. എത്രത്തോളം മരങ്ങളും കാടുകളും ശ്രീധരന്‍ പിള്ളയുടെ പുസ്തകത്തിനായി നശിപ്പിച്ചിട്ടുണ്ടാവുമെന്ന് പരിഹാസ രൂപേണ സിവിക് ചോദിച്ചു.

1

ഇത്രയധികം പാതകങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അതെല്ലാം പാരിസ്ഥിത കുറ്റകൃത്യമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ. ശ്രീധരന്‍ പിള്ളയേക്കാള്‍ കഷ്ടമാണ് അവിടെ ചടങ്ങില്‍ പങ്കെടുത്തവരുടെ കാര്യം. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരുകള്‍ പോലും അവിടെയെത്തിയ എംപിമാര്‍ക്കോ എംഎല്‍മാര്‍ക്കോ ഓര്‍മയുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇവ ആഘോഷിക്കപ്പെടേണ്ടതുമല്ലെന്ന് സിവിക് പറഞ്ഞു. എന്തെല്ലാം കാര്യങ്ങളാണ് ഈ ഒരു പരിപാടിക്കായി നടക്കുന്നത്. ഉപരാഷ്ട്രപതി പറന്നെത്തുന്നു. നഗരത്തെ ബന്ദിയാക്കുന്നു. അതേ നഗരത്തിലാണ് ഞാനും താമസിക്കുന്നത്.

1

വേദിയില്‍ ചടങ്ങിനായെത്തിയ പല മാന്യന്‍മാരുമുണ്ട്. ഇവര്‍ അദ്ദേഹത്തിന്റ പുസ്തകത്തിലെ ഏതെങ്കിലും വരികള്‍ ഓര്‍ക്കാന്‍ സാധിക്കുന്നുണ്ടോ. വെറും നാലുവരി മതി. ഇല്ലെന്നാണ് തോന്നുന്നതെന്ന് സിവിക് പറഞ്ഞു. ഇപ്പോഴത്തെ ഈ പബ്ലിസിറ്റി സ്റ്റണ്ടെല്ലാം ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പിന് വേണ്ടിയാണ്. അവിടെ മത്സരിക്കുന്ന ശ്രീധരന്‍പിള്ളയെ സംസ്ഥാന പ്രശസ്തനാക്കുന്നതിന് വേണ്ടിയാണ്. സംഘപരിവാറിന്റെ തന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് ഇവിടത്തെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും സിവിക് വിമര്‍ശിച്ചു.

English summary
civic chandran criticise sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X