ഗുരുവായൂരിലെത്തുന്നവർക്ക് കുടിയ്ക്കാൻ തുള്ളിവെള്ളമില്ല!!! കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞു !!!
ഗുരുവായൂർ എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ.
ഗുരുവായൂര്‍: കുടിവെള്ളമില്ലാതെ വലയുകയാണ് കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍. പ്രസാദ ഊട്ടിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് കൈ കഴുകാൻ പോലും വെള്ളമില്ല. ക്ഷേത്രത്തിലേക്ക് വെളളം എത്തിച്ചിരുന്ന പ്രധാന കിണറുകൾ എല്ലാം വറ്റി. പ്രദേശത്തെ കുളങ്ങളിലും ജലനിരപ്പ് വല്ലാതെ താഴ്ന്നു. ഇതേ തുടർന്നാണ് ഗുരുവായൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് കുടിവെള്ളം എത്തിയ്ക്കാൻ തീരുമാനിച്ചത്.
ഗുരുവായൂർ എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ.

കണ്ടാണശ്ശേരി മേഖയിൽ നിന്ന് ഒരു സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നുള്ള വെള്ളം കുടിവെള്ള ടാങ്കറുകളിൽ ആക്കി ക്ഷേത്രത്തിൽ എത്തിയ്ക്കാനായിരുന്നു തീരുമാനം. ബുധനാഴ്ച രാത്രി കിണറിൽ നിന്ന് വെള്ളം നിറച്ച ടാങ്കറുകൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടു. പോലീസ് അടന്പടിയോടെയായിരുന്നു ഇത്.
എന്നാൽ വഴിയിൽ വെച്ച് നാട്ടുകാർ ഇത് തടഞ്ഞു.കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് എംഎൽഎ അബ്ദുൾഖാദർ കളക്ടർ അടക്കമുള്ളവർക്ക് നിർദ്ദേശം നൽകിയിരുന്നു.

ലിറ്റർ കണക്കിന് കുടിവെള്ളം പോലീസുകാർ നോക്കി നിൽക്കെ നാട്ടുകാർ നടുറോഡിൽ ഒഴുക്കി കളഞ്ഞു. കണ്ടാണശ്ശേരി മേഖല തന്നെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്പോൾ ഇവിടെ നിന്ന് കുടിവെള്ളം പുറത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിയ്ക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

കുടിവെള്ളം നടുറോഡിൽ ഒഴുക്കി കളഞ്ഞതിന് പിന്നിൽ കോൺഗ്രസ്, മുസ്ലീംലീഗ് കൌൺസിലർമാരാണെന്നാണ് എംഎൽഎ കെവി അബ്ദുൾഖാദറിന്റെ ആരോപണം. ഇക്കാര്യം അദ്ദേഹം നിയമസഭയിലും ആവർത്തിച്ചു.

ഗുരുവായൂർ ക്ഷേത്ര പരിസരം കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന വിവരം പ്രതിപക്ഷ നേതാവ് നിയമസഭയിലും അവതരിപ്പിച്ചു. കോൺഗ്രസ്, മുസ്ലീംലീഗ് എംഎൽഎമാരാണ് കുടിവെള്ളം നടുറോഡിൽ ഒഴുക്കി കളഞ്ഞതിന് കാരണമെന്ന് എംഎൽഎയും ആവർത്തിച്ചു.

ഇതിന് മറുപടി എന്നോണമാണ് അബ്ദുൾഖാദർ എംഎൽഎയ്ക്ക് എതിരെ പ്രതിപക്ഷ നേതാവിന്റെ വർഗ്ഗീയ പരാമർശ്ശം. ഇത് പിന്നീട് സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു.

കുടിവെള്ള സ്രോതസ്സുകൾക്ക് പോലീസ് സംരക്ഷണം അടക്കം നൽകാൻ തയ്യാറാണെന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് പാഴ്വാക്കാവുന്നതെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു. കുടിവെള്ളം ഒഴുക്കി കളയുന്നത് നോക്കി നിന്ന പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications