കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ചു, അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ഭാര്യ!

Google Oneindia Malayalam News

പാലക്കാട്: എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫീസർ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പോലീസിനെതിരെ രൂക്ഷ വിമർനവുമായി അദ്ദേഹത്തിന്റെ ഭാര്യ സജിനി രംഗത്ത്. കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവർ ആാരോപിച്ചു. കുടുംബ പ്രശ്നമാണ് കുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന കള്ളം പൊളിഞ്ഞതോടെ സേനയിലെ ഉന്നതർ പുതിയ കഥകളുമായി വരികയാണെന്നാണ് സജിനി പറയുന്നത്.

<strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!</strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!

കുമറിന്റെ മരണം ആത്മഹത്യയാണെന്ന് പൂർണ്ണമായി വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ടെന്നാണ് പലരും സംശയം പറഞ്ഞത്. കുമാറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ ഏതറ്റം വരെയും പോകുമെന്നും ഭാര്യ സജിനി പറഞ്ഞു. മൃതദേഹത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്നും അവർ ആരോപിച്ചു.

kerala Police

കുമാർ ഒരിക്കലും സോക്സ് ഇടാതെ ഷൂസ് ധരിക്കാറില്ല. എന്നാൽ മരണ സമയത്ത് കുമാറിന്റെ കാലുകളിലോ ഷൂസിനകത്തോ സോക്സ് ഉണ്ടായിരുന്നില്ലെന്നും സജിനി പറഞ്ഞു. പണം വാങ്ങി കേസ് ഒത്തു തീർപ്പാക്കുമെന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും കുമാറിന്റെ ഭാര്യ സജിനി പറ‍ഞ്ഞു. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് കുമാർ ആത്മഹത്യ ചെയ്തതെന്നു, ജാതി പരമായ അധിക്ഷേപം ഉണ്ടായിരുന്നെന്നും നേരത്തെ ബന്ധുക്കൾ പറഞ്ഞിരുന്നു.

ജൂലൈ 25നാണ് അഗളി സ്വദേശി കുമാറിന്റെ മൃതദേഹം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാകാം എന്നാണ് ഭാര്യ സജിനിയുടെ ആരോപണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

English summary
Civil police officer's death; Kumar's wife against Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X