കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാംക്ലാസിലെ ആഗ്രഹം സഫലമായി; സിവില്‍ സര്‍വീസ് നേടി കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രദീപ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: എട്ടാംക്ലാസില്‍ മനസ്സിലുദിച്ച ആഗ്രഹം സഫലമായി. വിഷ്ണുപ്രദീപിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 604-ാം റാങ്ക്. കാഞ്ഞങ്ങാട്ടെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സി.കെ സുധാകരന്റെ രണ്ടാമത്തെ മകനാണ് വിഷ്ണുപ്രദീപ്. പ്രദീപിന്റെ റാങ്ക് നേട്ടം ജില്ലയ്ക്ക് അഭിമാനമായിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുര്‍ഹ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാംക്ലാസ് പഠിക്കവെയാണ് കലക്ടറാവുക എന്ന മോഹം പ്രദീപിന്റെ മനസ്സിലുദിച്ചത്.

ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. പ്ലസ്ടു കഴിഞ്ഞ് തിരുവനന്തപുരത്തെ മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ടി എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പിന്നീട് ചെന്നൈയിലേയും മുംബൈയിലേയും സ്വകാര്യ കമ്പനിയായ ആക്‌സിഞ്ചറില്‍ ജോലിചെയ്തുവരികയായിരുന്നു. അപ്പോഴും ഐ.എ.എസ് മോഹം വിടാതെ പിന്തുടര്‍ന്നു. 2013ല്‍ ജോലി രാജിവെച്ച് ഐ.എ.എസ് പഠനത്തില്‍ മുഴുവന്‍ സമയവും ചെലവഴിച്ചു.

upsc

ഈ അധ്വാനത്തിന്റെ ഫലമായി 604-ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് യോഗ്യത ലഭിച്ചത്. എലിസബത്ത് സുധാകരനാണ് അമ്മ. അഡ്വ. സിദ്ധാര്‍ത്ഥ് ജ്യേഷ്ഠനാണ്. വിവരമറിഞ്ഞ് മാവുങ്കാല്‍ താമരക്കുഴിയിലെ വീട്ടിലേക്ക് അഭിനന്ദനങ്ങളറിയിച്ച് നിരവധി പേരെത്തി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ 990 പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തല ഉള്‍പ്പെടെ 29 മലയാളികള്‍ ഇടം പിടിച്ചു.

English summary
civil service exam result; kanjagad native got 604 rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X