സിവില്‍ സര്‍വ്വീസ് :മലയാളിക്ക് എട്ടാം റാങ്ക്
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മലയാളി സാന്നിധ്യം കുറവാണ്. എട്ടാം റാങ്ക് നേടിയ ജോണി ടോം വര്‍ഗ്ഗീസ് മലയാളികളിലെ ഒന്നാമന്.
ആദ്യ അമ്പത് റാങ്കുകളില്‍ രണ്ട് മലയാളികള്‍ക്ക് മാത്രമാണ് ഇടം നേടാനായത്. 31-ാം റാങ്ക് നേടിയ ദീപക് പത്മകുമാറാണ് മലയാളികളിലെ രണ്ടാം സ്ഥാനക്കാരന്.

51-ാം റാങ്ക് നേടിയ ദീപക് ജേക്കബും, 78-ാം റാങ്ക് നേടിയ അജിത് ജോഷ്വാ ജോണും ആദ്യ നൂറ് പേരില്‍ ഉള്‍പ്പെട്ടു. 105-ാം റാങ്ക് നേടിയ ജിന്‍സി ആര് വില്യംസും 180-ാം റാങ്ക് നേടിയ ജോണ്‍ സെബാസ്റ്റിയനും മലയാളിയാണ്. റാങ്ക് പട്ടികയിലെ മലയാളികളെ പൂര്‍ണമായും തിരിച്ചറിയാനായിട്ടില്ല. ഗൗതം അഗര്‍വാളിനാണ് ഒന്നാം റാങ്ക്.
കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ആദ്യ നാല് റാങ്കുകളില്‍ മൂന്നെണ്ണവും മലയാളികള്‍ക്കായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ ഹരിതക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം റാങ്ക് ലഭിച്ചത്. ഇന്ത്യന്‍ റവന്യു സര്‍വ്വീസില്‍ ജോലി ചെയ്യവേയാണ് ഹരിതയെ തേടി ഒന്നാം റാങ്ക് എത്തിയത്. രണ്ടും നാലും റാങ്കുകളും കേരളത്തിന് സ്വന്തമായിരുന്നു. കൊച്ചി സ്വദേശിയായ ശ്രീറാമിന് രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണിന് നാലം റാങ്കും ലഭിച്ചു.
ഇത്തവണ 1122 പേരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോഗ്യത നേടിയത്. ഇതില്‍ 180 പേര്‍ക്ക് ഐഎഎസ് ലഭിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications