കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വ്വീസ് :മലയാളിക്ക് എട്ടാം റാങ്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മലയാളി സാന്നിധ്യം കുറവാണ്. എട്ടാം റാങ്ക് നേടിയ ജോണി ടോം വര്‍ഗ്ഗീസ് മലയാളികളിലെ ഒന്നാമന്‍.

ആദ്യ അമ്പത് റാങ്കുകളില്‍ രണ്ട് മലയാളികള്‍ക്ക് മാത്രമാണ് ഇടം നേടാനായത്. 31-ാം റാങ്ക് നേടിയ ദീപക് പത്മകുമാറാണ് മലയാളികളിലെ രണ്ടാം സ്ഥാനക്കാരന്‍.

Civil Service

51-ാം റാങ്ക് നേടിയ ദീപക് ജേക്കബും, 78-ാം റാങ്ക് നേടിയ അജിത് ജോഷ്വാ ജോണും ആദ്യ നൂറ് പേരില്‍ ഉള്‍പ്പെട്ടു. 105-ാം റാങ്ക് നേടിയ ജിന്‍സി ആര്‍ വില്യംസും 180-ാം റാങ്ക് നേടിയ ജോണ്‍ സെബാസ്റ്റിയനും മലയാളിയാണ്. റാങ്ക് പട്ടികയിലെ മലയാളികളെ പൂര്‍ണമായും തിരിച്ചറിയാനായിട്ടില്ല. ഗൗതം അഗര്‍വാളിനാണ് ഒന്നാം റാങ്ക്.

കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ആദ്യ നാല് റാങ്കുകളില്‍ മൂന്നെണ്ണവും മലയാളികള്‍ക്കായിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ ഹരിതക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം റാങ്ക് ലഭിച്ചത്. ഇന്ത്യന്‍ റവന്യു സര്‍വ്വീസില്‍ ജോലി ചെയ്യവേയാണ് ഹരിതയെ തേടി ഒന്നാം റാങ്ക് എത്തിയത്. രണ്ടും നാലും റാങ്കുകളും കേരളത്തിന് സ്വന്തമായിരുന്നു. കൊച്ചി സ്വദേശിയായ ശ്രീറാമിന് രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണിന് നാലം റാങ്കും ലഭിച്ചു.

ഇത്തവണ 1122 പേരാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോഗ്യത നേടിയത്. ഇതില്‍ 180 പേര്‍ക്ക് ഐഎഎസ് ലഭിക്കും.

English summary
Civil Service Examination results announced, Malayali got 8 th Rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X