• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന്റെ ഏത് സ്ഥാനാർത്ഥി നിന്നാലും ജയിക്കും, സർക്കാരിന് നൂറിൽ നൂറ്, സികെ ഹരീന്ദ്രൻ എംഎൽഎ വൺ ഇന്ത്യയോട്

 • By അഭിജിത്ത് ജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പാറശാല എം.എൽ എ സി.കെ ഹരീന്ദ്രൻ. നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ഇടതു മുന്നണിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാറശാല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കഴമ്പില്ല. ജനങ്ങൾക്ക് വസ്തുതകളെ കുറിച്ച് നല്ല രീതിയിൽ ധാരണയുണ്ട്. പ്രതിപക്ഷ കുപ്രചാരണങ്ങളെ ജനം അവജ്ഞയോടെ പുച്ഛിച്ച് തള്ളുമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. സി കെ ഹരീന്ദ്രനുമായി 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം:

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
  സ്ഥാനാർത്ഥിയാകുമോ?

  സ്ഥാനാർത്ഥിയാകുമോ?

  ''നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും. നിലവിൽ ചർച്ചകളൊന്നും നടത്തിയിട്ടില്ല. അത് അപ്പോൾ ആലോചിക്കാം. ഇടതുമുന്നണിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാറശ്ശാല. തെക്കേയറ്റത്തെ നിയമസഭാ മണ്ഡലമായതിനാൽ തിരഞ്ഞെടുപ്പ് ചൂട് കൂടുതലുള്ളയിടമാണ് പാറശ്ശാല. രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നല്ല വിജയം കൈവരിക്കാനാകും''

  ''വിവാദങ്ങളെ വികസനം കൊണ്ട് നേരിട്ടു''

  ''വിവാദങ്ങളെ വികസനം കൊണ്ട് നേരിട്ടു''

  '' വിവാദങ്ങളെ വികസനം കൊണ്ട് നേരിട്ട സർക്കാരാണ് ഇടതുമുന്നണി സർക്കാർ.ബി ജെ പി ക്ക് മണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാകാലവും ബിജെപിയും കോൺഗ്രസ്സും മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങളാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് കീശയിലാക്കമെന്ന മോഹമുണ്ടെങ്കിൽ അത് നടക്കില്ല."

  "വിജയം സുനിശിചിതം"

  ''മണ്ഡലത്തിൽ താൻ മാത്രമല്ല സി പി എമ്മിന്റെ ഏത് സ്ഥാനാർഥി നിന്നാലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ മണ്ഡലത്തിൽ എവിടെയും കാണാം.സർവതലസ്പർശിനിയായ വികസനമാണ് കഴിഞ്ഞ അഞ്ചു വര്ഷം പാറശ്ശാലയിലുണ്ടായത്. ആരോഗ്യം, വിദ്യാഭ്യാസം,സ്ത്രീ ശാക്തീകരണം, റോഡുകളുടെ നിർമാണം, സമ്പൂർണ ഡിജിറ്റിലൈസേഷൻ, അങ്ങനെ എണ്ണിയെണ്ണി പറഞ്ഞാൽ തീരാത്ത നിരവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞ ചാരിതാർഥ്യമുണ്ട്''

  ''പിണറായി സർക്കാരിന് നൂറിൽ നൂറ് നൽകും''

  ''പിണറായി സർക്കാരിന് നൂറിൽ നൂറ് നൽകും''

  കോവിഡ് മഹാമാരിയും പ്രളയവുമൊക്കെ വികസന പദ്ധതികൾ യഥാസമയം പൂർത്തിയാകുന്നതിനു തടസമായി.നിലവിൽ മികച്ച രീതിയിൽ തന്നെ പദ്ധതി പ്രവർത്തങ്ങൾ പൂർത്തിയായി വരുന്നു. കേരളത്തിൽ നടത്തിയ വികസന നേട്ടങ്ങൾക്ക് ജനങ്ങൾ നൂറിൽ നൂറു മാർക്ക് നൽകും

  ''സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും''

  ''സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും''

  ''ഇടതുമുന്നണി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും.ഒരു സർക്കാരിനും ഇതുവരെ നടപ്പിലാക്കാൻ കഴിയാത്ത രീതിയിലുള്ള മുന്നേറ്റമാണ് സർവ മേഖലയിലും പിണറായി സർകാർ കാഴ്ചവെച്ചത്.പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കഴമ്പില്ല.ജനങ്ങൾക്ക് വസ്തുതകളെ കുറിച്ച് നല്ല രീതിയിൽ ധാരണയുണ്ട്. പ്രതിപക്ഷ കുപ്രചാരണങ്ങളെ ജനം അവജ്ഞയോടെ പുഛിച്ച് തള്ളും''

  പിൻവാതിൽ നിയമനങ്ങൾ തിരിച്ചടിയാകുമോ ?

  പിൻവാതിൽ നിയമനങ്ങൾ തിരിച്ചടിയാകുമോ ?

  ''പിൻവാതിൽ നിയമനങ്ങൾ നടത്തിയിട്ടില്ലാത്ത സർക്കാരാണിത്. പി എസ് സി വഴി റെക്കോർഡ് നിയമങ്ങൾ നടത്തിയിട്ടുള്ള സർക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. കോൺഗ്രസ് നേതാക്കളുടെ വലിയൊരു പട്ടിക തന്നെ പത്തു നിയമനത്തിലും പിൻവാതിൽ നിയമനത്തിലും കാണാനാകും.പല കോൺഗ്രസ് ബിജെപി പ്രമുഖരുടെയും അടുപ്പക്കാർ ഇന്ന് സർക്കാർ സർവീസിൽ ഇരിക്കുന്നത് എങ്ങനെയാണ്? ''

  പല നമ്പറുകൾ

  പല നമ്പറുകൾ

  '' പ്രതിപക്ഷം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതുപോലുള്ള പല നമ്പറുകൾ കൊണ്ടുവരും. അവർക്ക് എല്ലാകാര്യത്തിലും സർക്കാരിനെ വിമർശിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അവർ പിടിച്ചു നൽകുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന വിവാദങ്ങൾക്ക് തെളിവ് പോലും കണ്ടെത്തതാൻ കഴിഞ്ഞില്ല. നല്ല കാര്യങ്ങൾ ചെയ്താൽ പോലും അതിൽ നിന്ന് വിവാദങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും എം എൽ എ കുറ്റപ്പെടുത്തി. പാറശ്ശാല നിയോജക മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ട്''

  English summary
  CK Hareendran MLA talks to Oneindia on Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X