Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞു പറ്റിച്ചാല്‍ ബിജെപി അനുഭവിക്കും, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും സികെ ജാനു...

പറഞ്ഞ വാക്ക് പാലിക്കേണ്ട ഉത്തരവാദിത്വം ബിജെപിയ്ക്കുണ്ടെന്നും സികെ ജാനു പറഞ്ഞു.

കല്‍പ്പറ്റ: ബിജെപി ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി സികെ ജാനു രംഗത്തെത്തി. നിയമസബാ തിരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല, പറഞ്ഞ വാക്ക് പാലിക്കേണ്ട ഉത്തരവാദിത്വം ബിജെപിയ്ക്കുണ്ടെന്നും സികെ ജാനു പറഞ്ഞു.

എന്നാല്‍ ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബിജെപിയില്‍ നിന്നും വ്യത്യസ്തമാണ്. എന്‍ഡിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെങ്കിലും തങ്ങള്‍ക്ക് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണുള്ളതെന്നും സികെ ജാനു വ്യക്തമാക്കി. ഗോത്ര മഹാസഭ ഒറ്റയ്ക്കാണ് ഭൂസമരം നടത്തുന്നത്, അത് ഇനിയും തുടരുമെന്നും ജാനു പറഞ്ഞു.

ckjanu

ബിജെപി ഇതുവരെ ഏതെങ്കിലും ഭൂസമരങ്ങള്‍ ഏറ്റെടുത്തതായി അറിയില്ല. ജനാധിപത്യ സഭയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെ സഹകരിപ്പിക്കുമെന്നും ജാനു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ അനുഭവിക്കുമെന്നും സികെ ജാനു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+