കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെ കൂട്ടി കൂടുതല്‍ ശക്തരാകാന്‍ എന്‍ഡിഎ; തിരികെ എത്താന്‍ സികെ ജാനു... കൂടുതല്‍ പ്രതീക്ഷ

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ ഏത് വിധേനയും കേരളത്തില്‍ കുറച്ചധികം സീറ്റുകള്‍ പിടിച്ചെടുക്കണം എന്ന ലക്ഷ്യത്തിലാണ് ബിജെപി. ശക്തരായ ഘടകകക്ഷികള്‍ ഇല്ല എന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ പ്രശ്‌നം ഇതുവരെ മറികടക്കാനും ആയിട്ടില്ല.

കോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടികോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടി

ബിഗ് ബോസിലെ ആ രഹസ്യം പുറത്തായി... സജ്നയുടെ പുറത്ത് സായി 'ഇടിച്ചതിന്റെ' വീഡിയോ; അത് ഇടിയല്ല!ബിഗ് ബോസിലെ ആ രഹസ്യം പുറത്തായി... സജ്നയുടെ പുറത്ത് സായി 'ഇടിച്ചതിന്റെ' വീഡിയോ; അത് ഇടിയല്ല!

എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന സികെ ജാനുവും പാര്‍ട്ടിയും മൂന്ന് വര്‍ഷം മുമ്പ് പിണങ്ങിപ്പിരിഞ്ഞതായിരുന്നു. ഇത്തവണ വീണ്ടും സികെ ജാനു ബിജെപിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു എന്നാണ് വാര്‍ത്തകള്‍. വിശദാംശങ്ങള്‍ നോക്കാം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

അവഗണന സഹിക്കാതെ

അവഗണന സഹിക്കാതെ

മുന്നണിയില്‍ ബിജെപിയുടെ അവഗണന സഹിക്കാതെ ആയിരുന്നു 2018 ല്‍ സികെ ജാനുവും കൂട്ടരും എന്‍ഡിഎ വിട്ടത്. അതിന് ശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള കാര്യമായ നീക്കങ്ങള്‍ ഒന്നും തന്നെ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നില്ല.

അവസാന നിമിഷത്തില്‍

അവസാന നിമിഷത്തില്‍

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നില്ല സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ. എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍ഡിഎയില്‍ മുന്നണി പ്രവേശനം ഏറെക്കുറേ സാധ്യമാക്കിയിരിക്കുകയാണ് സികെ ജാനു.

 ബിജെപിയുടെ ഉറപ്പ്

ബിജെപിയുടെ ഉറപ്പ്

ഇത്തവണ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു അവഗണനയും ഉണ്ടാവില്ല എന്ന ഉറപ്പാണ് ബിജെപി സികെ ജാനുവിന് നല്‍കിയിരിക്കുന്നത്. എല്ലാ മുന്നണി മര്യാദകളും പാലിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലും മറ്റ് ആദിവാസി മേഖലകളിലും തങ്ങള്‍ക്ക് ശക്തമായ വോട്ട് ബാങ്ക് ഉണ്ട് എന്നാണ് സികെ ജാവുനിന്റെ അവകാശവാദം.

എന്തുകൊണ്ട് എന്‍ഡിഎ

എന്തുകൊണ്ട് എന്‍ഡിഎ

ഇടത്, വലത് മുന്നണികളോട് വിവിധ ഘട്ടങ്ങളില്‍ ചേര്‍ന്നുനിന്നിട്ടുള്ള ആളാണ് സികെ ജാനു. അതിന് ശേഷമായിരുന്നു എന്‍ഡിഎ പ്രവേശനം. കേരളത്തിലെ മറ്റ് മുന്നണികള്‍ രാഷ്ട്രീയമായ പരിഗണന നല്‍കാത്തുതും എന്‍ഡിഎ പ്രവേശനത്തിന്റെ കാരണമാണെന്നാണ് സികെ ജാനു വ്യക്തമാക്കുന്നത്.

ബത്തേരിയില്‍ ചരിത്രമെഴുതി

ബത്തേരിയില്‍ ചരിത്രമെഴുതി

ഗോത്ര മഹാസഭയുടെ അധ്യക്ഷയായിരുന്നു സികെ ജാനു. 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുകയും ചെയ്തു. അന്ന് 27,920 വോട്ടുകള്‍ ആയിരുന്നു ജാനു നേടിയത്. മണ്ഡലത്തില്‍ ബിജെപി/എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയ റെക്കോര്‍ഡ് വോട്ടായിരുന്നു അത്.

 ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

മറ്റ് മുന്നണികള്‍ പരിഗണിക്കാത്ത പാര്‍ട്ടികളാണെങ്കില്‍ കൂടിയും തങ്ങള്‍ക്കൊപ്പം കൂട്ടുക എന്നതാണ് ഇത്തവണ ബിജെപി സ്വീകരിക്കുന്ന നയം. പൊതു സമ്മതരെ ഉള്‍പ്പെടെ കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും എന്ന് അവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.

 ശ്രീധരന്‍ ഉള്‍പ്പെടെ

ശ്രീധരന്‍ ഉള്‍പ്പെടെ

മെട്രോമാന്‍ ഇ ശ്രീധരനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ സാധിച്ചതാണ് ബിജെപിയുടെ ഇത്തവണത്തെ ഏറ്റവും വലിയ നേട്ടം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ തന്നെയാണ് ശ്രീധരനെ ബിജെപി ഉയര്‍ത്തിക്കാണിക്കുന്നതും. എന്തായാലും ഭരണം പിടിക്കുക എന്ന ലക്ഷ്യമൊന്നും ഇത്തവണ ബിജെപിയ്ക്കില്ല എന്നത് വാസ്തവമാണ്.

വിജയയാത്രയില്‍

വിജയയാത്രയില്‍

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് സികെ ജാനുവിന്റെ പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമായത്. സികെ ജാനുവിന്റെ പാര്‍ട്ടിയ്ക്ക് എത്ര സീറ്റുകള്‍ നല്‍കും എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദംബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദംബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
CK Janu comes back to NDA after getting confirmation on consideration from BJP leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X