കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുമായടക്കം ബന്ധമുണ്ട്, ഇടനിലക്കാരെ വയ്‌ക്കേണ്ട ആവശ്യമില്ല; ആരോപണം നിഷേധിച്ച് സികെ ജാനു

Google Oneindia Malayalam News

കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി നേതാക്കളിലേക്ക് വിരള്‍ ചൂണ്ടുന്നതിനിടെ പാര്‍ട്ടിക്കെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ. സ്ഥാനാര്‍ഥിയായി മത്സരിച്ച സികെ. ജാനുവിന്റെ പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന് ഇപ്പോള്‍ ഉയരുന്ന ആരോപണം. ജെആര്‍പി ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

1

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. എന്നാല്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു.

2

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സികെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സികെ ജാനു പറഞ്ഞു. രണ്ട് പേരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സികെ ജാനു പ്രതികരിച്ചു. ജെര്‍പി ട്രഷറര്‍ പ്രസീതയുടെ ആരോപണം നിഷേധിച്ച ജാനു തനിക്ക് അമിത് ഷായുമടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

3

പാര്‍ട്ടിയില്‍ വിഭാഗിയതയും ചേരിതിരിവും ഇല്ല. രണ്ട് പേര്‍ ആസൂത്രിതമായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രസീദയുടെയും പ്രകാശന്റെയും പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു അറിയിച്ചു. പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

4

പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും തന്നോട് സംസാരിച്ചത് കെ. സുരേന്ദ്രനോടാണ് പ്രസീത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സികെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി നടക്കുന്നതിന് മുമ്പാണ് ഇത് സംഭവിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് ഈ 4 പേരുകൾ.. പുതിയ സർവ്വേയും? താരിഖ് അൻവർ കേരളത്തിലേക്ക്..തിരുമാനം ഉടൻഅധ്യക്ഷ സ്ഥാനത്തേക്ക് ഈ 4 പേരുകൾ.. പുതിയ സർവ്വേയും? താരിഖ് അൻവർ കേരളത്തിലേക്ക്..തിരുമാനം ഉടൻ

ബിഗ് ബോസ് വിജയിയാകാൻ മണിക്കുട്ടന് യോഗ്യതയില്ല; ആരാധകന്റെ വായടപ്പിച്ച് സാബുമോന്റെ കിടിലൻ മറുപടിബിഗ് ബോസ് വിജയിയാകാൻ മണിക്കുട്ടന് യോഗ്യതയില്ല; ആരാധകന്റെ വായടപ്പിച്ച് സാബുമോന്റെ കിടിലൻ മറുപടി

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Yuva morcha leader slams BJP leadership over kodakara case

English summary
CK Janu denies allegations that She bought Rs 10 lakh from BJP to become NDA candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X