കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ

Google Oneindia Malayalam News

Recommended Video

cmsvideo
സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമോ? | Oneindia Malayalam

ബത്തേരി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു സമയത്താണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയോട് അകന്ന് നില്‍കുന്ന ദളിത്-ആദിവാസി വിഭാങ്ങളുടെ പിന്തുണ ലക്ഷ്യമിടുന്ന ബിജെപിക്ക് സികെ ജാനുവിന്റെ മുന്നണി വിടല്‍ ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്.

മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന നല്‍കാതിരുന്നതും നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി തയ്യാറാവാതിരുന്നതുമായിരുന്നു സികെ ജാനുവിനെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചത്. എന്‍ഡിഎ വിട്ട സികെ ജാനു ഇടതുമുന്നണിയില്‍ എത്തുമെന്ന സൂചന ശക്തമായി കൊണ്ടിരിക്കേയാണ് വയനാട്ടില്‍ എല്‍ഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി അവരെ മത്സരിപ്പിച്ചേക്കും എന്ന വാര്‍ത്തയും പുറത്തുവരുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

എന്‍ഡിഎയുടെ ഭാഗമായത്

എന്‍ഡിഎയുടെ ഭാഗമായത്

സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ ദളിത്-ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ല എന്ന ആരോപണമുന്നയിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സികെ ജാനു എന്‍ഡിഎയുടെ ഭാഗമായത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു ബിജെപി അവരെ മുന്നണിയിലേക്ക് സ്വീകരിച്ചത്

രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും

രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും

എന്നാല്‍ രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും എന്‍ഡിഎയില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് സികെ ജാനു മുന്നണി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോഴുള്ള സികെ ജാനുവിന്റെ ഇറങ്ങിപ്പോക്ക് ബിജെപിക്കും തിരിച്ചടിയായി.

കാനം രാജേന്ദ്രനുമായി

കാനം രാജേന്ദ്രനുമായി

മുന്നണിവിട്ട സികെ ജാനു എല്‍ഡിഎഫ് നേതാക്കളുമായിട്ടാണ് പ്രധാനമായും ചര്‍ച്ചകള്‍ നടത്തിവന്നിരുന്നത്. സിപിഐ നേതാവ് കാനം രാജേന്ദ്രനുമായും സിപിഎമ്മില്‍ നിന്നും പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എകെ ബാലനുമായും സികെ ജാനു അനൗദ്യോഗിക കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍

സികെ ജാനുവിന്റെ മുന്നണിപ്രവേശനം സാധ്യമായാല്‍ അവരെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാം എന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തങ്ങളുടെ സീറ്റായ വയനാട് സികെ ജാനുവിന് വിട്ടുനല്‍കാന്‍ സിപിഐ തയ്യാറായതായാണ് സൂചന.

സിപിഐ സീറ്റ്

സിപിഐ സീറ്റ്

കോണ്‍ഗ്രസ്സിന് വലിയ മേധാവിത്വമുള്ള വയനാട്ടില്‍ സികെ ജാനുവിനെ മത്സരിപ്പിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. സിപിഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായതിനാല്‍ സിപിഎമ്മിനും എതിര്‍പ്പില്ലെന്നാണ് സൂചന.

വിജയ സാധ്യത

വിജയ സാധ്യത

വയനാട്ടില്‍ കഴിഞ്ഞ തവണ മത്സരിച്ച സത്യന്‍ മൊകേരിയേയോ, സുനീറിനേയോ സ്ഥാനാര്‍തഥിയാക്കാനായിരുന്നു സിപിഐ നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് സികെ ജാനു എന്‍ഡിഎ വിടുന്നതും ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തുന്നതും. മറ്റു നേതാക്കളെക്കാല്‍ വയനാട്ടില്‍ വിജയ സാധ്യത സികെ ജാനുവിനാണെന്നാണ് സിപിഐയിലെ ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

മുന്നോട്ടുവെച്ച ആവശ്യങ്ങള്‍

മുന്നോട്ടുവെച്ച ആവശ്യങ്ങള്‍

എല്‍ഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാധിനിത്യം വേണമെന്നുമാണ് സികെ ജാനു മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.

ഇടത് നേതാക്കള്‍

ഇടത് നേതാക്കള്‍

ലോക് താന്ത്രിക് ദള്‍, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍ മുന്നണി പ്രവേശനം സാധ്യമാക്കുന്നതിലുള്ള പ്രയാസം എല്‍ഡിഎഫ് നേതാക്കള്‍ സികെ ജാനുവിനെ അറിയിച്ചിരുന്നു. ലോക്‌സഭാ, നിയമസഭാ സീറ്റുകളില്‍ പ്രാധിനിത്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ഇടത് നേതാക്കള്‍ ജാനുവിന് ഉറപ്പ് നല്‍കി.

കത്ത് എത്തിക്കും

കത്ത് എത്തിക്കും

തങ്ങളെ ഇടത്പക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകക്ഷിയായി പരിഗണിക്കുന്നതിന്റെ ഭാഗമായിട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരുകത്ത് നമ്മള്‍ അവര്‍ക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ കത്ത് അടുത്ത ദിവസം തന്നെ എത്തിക്കാനുള്ള സംവിധാനം ചെയ്യും.

എതിര്‍പ്പില്ല

എതിര്‍പ്പില്ല

ഘടകകക്ഷി എന്ന നിലയില്‍ തന്നെ ജനാധിപത്യ രാഷ്ട്രീയ സഭയെ സ്വീകരിക്കും എന്നുള്ള നിലപാടാണ് ഇപ്പോള്‍ ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്ന് വളരെ സജീവമായിട്ട് വന്നിരിക്കുന്നത്. സിപിഎം ഉള്‍പ്പടേയുള്ള ഇടത് പാര്‍ട്ടികള്‍ക്ക് തങ്ങളുടെ വരവില്‍ എതിര്‍പ്പില്ലെന്നാണ് വിവരമെന്നും സികെ ജാനു കഴിഞ്ഞ ദിവസം പറഞ്ഞു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

കഴിഞ്ഞ നിയമസ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സികെ ജാനു 30000ത്തോളം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് എല്‍ഡിഎഫ് യോഗം ചേരുന്ന പശ്ചാത്തലത്തില്‍ സിപിഐ നിര്‍ദ്ദേശ പ്രകാരം ജാനു ഇന്നലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

English summary
ck janu may contest from wayanad in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X