കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനു ഇടതുമുന്നണിയിലേക്ക്...... കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി

Google Oneindia Malayalam News

കൊച്ചി: എന്‍ഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു ഇടതുപാളയത്തിലേക്ക് എത്തുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തി. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പ്രാഥമിക സംഭാഷണം മാത്രമാണ് നടത്തിയതെന്നും, ഏത് മുന്നണിയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു. ബിജെപി കനത്ത തിരിച്ചടിയാണ് ജാനു ഇടത് പാളയത്തിലേക്ക് പോകുന്നത്. നേരത്തെ ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ചാണ് സികെ ജാനു എന്‍ഡിഎ വിട്ടത്.

1

എന്‍ഡിഎ വിട്ടതിന് പിന്നാലെ അര്‍ഹമായ പരിഗണന നല്‍കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് തൊട്ടുപിന്നാലെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കാനവുമായുള്ള ഇവരുടെ കൂടിക്കാഴ്ച്ച. ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ കാനത്തെ അറിയിക്കുകയും ചെയ്തു. ശനിയാഴ്ച്ചയാണ് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. അതിന് ശേഷം ഇടതുനേതൃത്വത്തെ ഇക്കാര്യം അറിയിക്കും. അതേസമയം സികെ ജാനുവുമായി സിപിഎമ്മിന് അത്ര നല്ല ബന്ധമല്ല ഉള്ളത്. എന്നാല്‍ ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭയെ സ്വീകരിക്കാന്‍ സിപിഎമ്മിന് തടസ്സം നില്‍ക്കില്ല. മുന്നോക്ക വിഭാഗങ്ങള്‍ സര്‍ക്കാരുമായി അകന്ന് നില്‍ക്കുമ്പോള്‍ പരമാവധി പിന്നോക്ക-ദളിത് പിന്തുണ സമാഹരിക്കുന്നതിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന് ജാനുവിന്റെ സാന്നിധ്യം സഹായകരമാകും.

ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നുശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു

അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ലെന്ന് വീണ്ടും സുപ്രീംകോടതി; ഹര്‍ജി തള്ളിഅയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ലെന്ന് വീണ്ടും സുപ്രീംകോടതി; ഹര്‍ജി തള്ളി

English summary
ck janu may join ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X