കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവിന് കാർ സമ്മാനിച്ചത് കുമ്മനമോ? ഇത് ആദിവാസികൾ ഇങ്ങനെയൊന്നുമാവരുതെന്ന മലയാളിയുടെ ധാർഷ്ഠ്യം

ആദിവാസികൾക്കെന്താ കാർ വാങ്ങിയാലെന്നാണ് ജാനു ചോദിക്കുന്നത്. വീട് പണി കഴിഞ്ഞിട്ട് കുറേ നാളായെന്നും വാഹനം വാങ്ങണമെന്നതായിരുന്നു അടുത്ത ആഗ്രഹമെന്നും ജാനു പറയുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബെൻസും ലംബോർഗിനിയുമെല്ലാം വാർത്തകളിൽ ഇടം നേടുന്നത് സാധാരണമാണ്. എന്നാൽ സാധാരണക്കാരൻറെ ടൊയോട്ട എത്തിയോസ് കാർ അടുത്തിടെ വാർത്തകളിൽ താരമായിരുന്നു. ഈ കാറിനെ വാർത്ത താരമാക്കിയതാകട്ടെ സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ നേതാവും ആദിവാസി നോതാവുമായ സികെ ജാനുവാണ്. ജാനു ഒരു കാർ വാങ്ങിയതു കൊണ്ട് ചെറിയ പുകിലൊന്നുമല്ല ഉണ്ടായത്.

<strong>അവരുടെ ആവശ്യങ്ങൾ ന്യായമാണ്, ആ സമരം ഫലം കാണുന്നു: സുപ്രീംകോടതി പറ‍ഞ്ഞത് നടക്കും</strong>അവരുടെ ആവശ്യങ്ങൾ ന്യായമാണ്, ആ സമരം ഫലം കാണുന്നു: സുപ്രീംകോടതി പറ‍ഞ്ഞത് നടക്കും

സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സികെ ജാനു. കുമ്മനം വാങ്ങിത്തന്നിട്ടോ, പാര്‍ട്ടിപ്പിരിവ് നടത്തിയോ അല്ല കാർ വാങ്ങിയതെന്ന് സികെ ജാനു പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാനു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദിവാസികൾക്കെതിരെയുള്ള മലയാളികളുടെ ധാർഷ്ഠ്യം തന്നെ വേദനിപ്പിച്ചുവെന്ന് ജാനു പറയുന്നു.

വിവാദങ്ങൾക്ക് മറുപടി

വിവാദങ്ങൾക്ക് മറുപടി

കാർ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സികെ ജാനു. ജാനു കാർ വാങ്ങിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് പറയാനുള്ളത് ജാനു വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

ആദിവാസികൾക്കെന്താ കാറ്‍ വാങ്ങിയാൽ

ആദിവാസികൾക്കെന്താ കാറ്‍ വാങ്ങിയാൽ

ആദിവാസികൾക്കെന്താ കാർ വാങ്ങിയാലെന്നാണ് ജാനു ചോദിക്കുന്നത്. വീട് പണി കഴിഞ്ഞിട്ട് കുറേ നാളായെന്നും വാഹനം വാങ്ങണമെന്നതായിരുന്നു അടുത്ത ആഗ്രഹമെന്നും ജാനു പറയുന്നു. അതിനാണ് ഇപ്പോഴത്തെ ബഹളമെന്നും ജാനു.

കുമ്മനം വാങ്ങിത്തന്നതല്ല

കുമ്മനം വാങ്ങിത്തന്നതല്ല

ജാനുവിൻറെ രാഷ്ട്രീയ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎയുടെ ഭാഗമായതാണ് വിവാദങ്ങൾക്ക് പ്രധാന കാരണം. ബിജെപി നേതാക്കളാണ് ജാനുവിന് കാർ സമ്മാനിച്ചതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ കുമ്മനം വാങ്ങിത്തന്നിട്ടോ പാർട്ടി പ്പിരിവ് നടത്തിയോ അല്ല താൻ കാർ വാങ്ങിയതെന്നാണ് ജാനുവിന്റെ മറുപടി.

മലയാളിയുടെ ധാർഷ്ഠ്യം

മലയാളിയുടെ ധാർഷ്ഠ്യം

തനിക്കെതിരായ ആരോപണങ്ങളും വിവാദവും മലയാളികളുടെ ധാർഷ്ഠ്യമാണെന്നാണ് ജാനു പറയുന്നത്. ആദിവാസികള്‍ ഇങ്ങനെയൊന്നുമാവരുതെന്ന മലയാളിയുടെ ധാർഷ്ഠ്യമാണ് ഇതെന്നും അവർ പറയുന്നു. ഇത് തന്നെ വേദനിപ്പിച്ചെന്നും ജാനു.

കഷ്ടപ്പെട്ട് വാങ്ങിയത്

കഷ്ടപ്പെട്ട് വാങ്ങിയത്

താൻ അധ്വാനിച്ച് കൃഷി ചെയ്തെടുത്ത കുരുമുളക് വിറ്റ കാശു കൊണ്ടും ലോൺ എടുത്തുമാണ് കാർ വാങ്ങിയതെന്നാണ് ജാനു പറയുന്നത്. ആറ് ക്വിന്റൽ കുരുമുളകാണ് കഴിഞ്ഞ വർഷം വിറ്റതെന്നും ജാനു.

കുരുമുളക് വിറ്റത്

കുരുമുളക് വിറ്റത്

ആറ് ക്വിന്‍റല്‍ കുരുമുളക് കിലോയ്ക്ക് 800 രൂപയ്ക്കാണ് വിറ്റതെന്ന് ജാനു പറയുന്നു. വിറ്റതിൽ നിന്ന് നാല് ലക്ഷം രൂപ രൊക്കം കൊടുത്തുവെന്നും ബാക്കി ലോണെത്തുമാണ് കാർ വാങ്ങിയതെന്നാണ് ജാനു പറയുന്നത്.

വിവാദങ്ങളിൽ കുലുങ്ങിയില്ല

വിവാദങ്ങളിൽ കുലുങ്ങിയില്ല

കാർ വാങ്ങാനുള്ള പ്രധാന കാരണത്തെ കുറിച്ച് ജാനു പറയുന്നുണ്ട്. പണ്ടൊക്കെ പൊതു പരിപാടിക്ക് പോകുമ്പോൾ കാർ വാടകയ്ക്ക് വിളിച്ചാണ് പോയിരുന്നതെന്ന് ജാനു പറയുന്നു. കിട്ടുന്ന ടാക്സിക്കൂലി മുഴുവൻ ഡ്രൈവർ വാങ്ങുമെന്നും ജാനു. ഇപ്പോൾ കാശ് താനാണ് വാങ്ങുന്നതെന്നും ഡ്രൈവറിന്റെ കൂലിയും എണ്ണയടിക്കാനുള്ള ചിലവും കഴിഞ്ഞ് ബാക്കിയുള്ളത് ലോണടയ്ക്കുമെന്നും ജാനു പറയുന്നു. കാർ വാങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ കുലുങ്ങിയില്ലെന്ന് ജാനു പറയുന്നു.

മാതൃഭൂമി അഭിമുഖത്തിന് പിന്നാലെ

മാതൃഭൂമി അഭിമുഖത്തിന് പിന്നാലെ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തിന് പിന്നാലെയാണ് ജാനുവിന്റെ കാർ വിവാദങ്ങളിൽ ഇടം നേടിയത്. കാർ ഓടിക്കുന്ന ജാനുവിൻറെ ചിത്രമടക്കം മാതൃഭൂമി നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയ ഏറ്റുപിടിക്കുകയായിരുന്നു.

English summary
ck janu's reply to car controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X