കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾക്ക് പുല്ലുവില; ജാനു കാർ വാങ്ങിയത് ഇങ്ങനെയാണ്... കൃത്യമായ കണക്കുണ്ട്, കേട്ട് ഞെട്ടരുത്!!

ഇടതുവലത് മുന്നണികളെ മടുത്തത് കൊണ്ടാണ് ജനം എന്‍ഡിഎയെ വളര്‍ത്തുന്നത്. ജനവിരുദ്ധ പ്രവര്‍ത്തനം മതിയാക്കി രാഷ്ട്രീയമായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ലെന്നും ജാനു പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

വയനാട്: താന്‍ കാര്‍ വാങ്ങിയത് കൃഷിയില്‍ നിന്നുള്ള ആദായം കൊണ്ടാണെന്ന് ആദിവാസി ഗോത്രസഭ നേതാവ് സികെ ജാനു. ഇത്തരം വിവാദങ്ങള്‍ക്ക് പുല്ലുവില മാത്രമാണ് താന്‍ കല്‍പ്പിക്കുന്നതെന്നും ജാനു പറഞ്ഞു. കാര്‍ വാങ്ങിയത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സികെ ജാനു. വിദേശപണം കൈപ്പറ്റിയാണ് താന്‍ ജീവിക്കുന്നതെന്നാണ് ആരോപണങ്ങള്‍.

ഈ ആരോപണങ്ങളൊക്കെ തീർത്തും തെറ്റാണെന്നും സികെ ജാനു പറഞ്ഞു. ഇടതുവലത് മുന്നണികളെ മടുത്തത് കൊണ്ടാണ് ജനം എന്‍ഡിഎയെ വളര്‍ത്തുന്നത്. ജനവിരുദ്ധ പ്രവര്‍ത്തനം മതിയാക്കി രാഷ്ട്രീയമായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ലെന്നും സികെ ജാനു ആരോപണങ്ങളിൽ പ്രതികരിക്കുന്നതിനിടെ പറഞ്ഞു.

കുരുമുളക് വിറ്റ് കിട്ടിയത് നാല് ലക്ഷം

കുരുമുളക് വിറ്റ് കിട്ടിയത് നാല് ലക്ഷം

തോട്ടത്തില്‍ നിന്നു ലഭിച്ച ആറു ക്വിന്റല്‍ കുരുമുളക് വിറ്റുകിട്ടിയ പണംകൊണ്ടാണ് കാര്‍ വാങ്ങിയത്. 800 രൂപ നിരക്കിലാണ് കുരുമുളക് വിറ്റത്. നാലുലക്ഷം രൂപ കിട്ടി.

ബാക്കി തുക വായ്പയെടുത്തു

ബാക്കി തുക വായ്പയെടുത്തു

കാർ വാങ്ങാൻ ബാക്കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. കുരുമുളക് മാത്രമല്ല, പാട്ടത്തിനെടുത്ത സ്ഥലത്ത് നെല്ലും വാഴയും ഇഞ്ചിയും സികെ ജാനു കൃഷി ചെയ്യുന്നുണ്ട്.

എല്ലാം കൃഷിയിൽ നിന്നുള്ള വരുമാനം

എല്ലാം കൃഷിയിൽ നിന്നുള്ള വരുമാനം

കൃഷിയില്‍ നിന്നുളള വരുമാനംകൊണ്ടാണ് വീടുണ്ടാക്കിയതും. അല്ലാതെ വിദേശത്തു നിന്ന് വരുന്ന പണം കൊണ്ടല്ലെന്നും ജാനു വ്യക്തമാക്കി.

എന്‍ഡിഎയെയും സംഘപരിവാറിനെയും വളര്‍ത്തുന്നത് നങ്ങൾ

എന്‍ഡിഎയെയും സംഘപരിവാറിനെയും വളര്‍ത്തുന്നത് നങ്ങൾ

തന്നെ നശിപ്പിക്കാനുളള ചിലരുടെ വ്യാമോഹമാണ് ഇപ്പോഴുളള പ്രചരണത്തിന് പിന്നില്‍. എന്‍ഡിഎയെയും സംഘപരിവാറിനെയും വളര്‍ത്തുന്നത് ജനങ്ങളാണെന്നും അവർ പറഞ്ഞു.

കർഷക ആത്മഹത്യക്ക് കാരണം അറിയില്ല

കർഷക ആത്മഹത്യക്ക് കാരണം അറിയില്ല

കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് തനിക്കറിയില്ല. കര്‍ഷകയാണെങ്കിലും തനിക്ക് അത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

വിവാദത്തിനിടയാക്കിയത് ഒരു അഭിമുഖം

വിവാദത്തിനിടയാക്കിയത് ഒരു അഭിമുഖം

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സി കെ ജാനുവുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കാറിന്റെ വാർത്ത വിവാദമായത്. കാറോടിക്കുന്ന ജാനുവിന്റെ ചിത്രം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നിരുന്നു. ഇതോടെയാണ് ഒരു ആദിവാസി നേതാവ് കാറോടിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത്.

സ്വത്ത് വിവരങ്ങളുടെ കണക്കിൽ സി കെ ജാനു ഇക്കാര്യം പറഞ്ഞിട്ടുണ്ടോ?

സ്വത്ത് വിവരങ്ങളുടെ കണക്കിൽ സി കെ ജാനു ഇക്കാര്യം പറഞ്ഞിട്ടുണ്ടോ?

വര്‍ഷം ആറും ഏഴും ലക്ഷം രൂപയ്ക്ക് കുരുമുളക് വില്‍ക്കുന്ന ആളാണ് സി കെ ജാനു എന്നാണ് കാർ വിവാദത്തിന് പിന്നാലെ പ്രചരിക്കുന്ന കാര്യം. കുരുമുളക് കൃഷിയിലൂടെ ലക്ഷങ്ങൾ കിട്ടിയ കാര്യം സി കെ ജാനു തന്നെ പറയുന്നുമുണ്ട്. എന്നാൽ 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ നൽകിയ സ്വത്ത് വിവരങ്ങളുടെ കണക്കിൽ സി കെ ജാനു ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്നും ആരോപണങ്ങൾ ഉയർന്നു.

English summary
CK Janu's car and controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X