രാമായണത്തിന്റെ പൊരുളറിയാതെ രാമനെയും രാമായണത്തെയും കൂട്ട് പിടിച്ച് കലാപമുണ്ടാക്കരുത് സികെ നാണു എംൽഎ
വടകര:വാൽമീകി രാമായണത്തിന്റെ പൊരുളറിയാതെ അതിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് രാമായണം എന്ന ഇതിഹാസ കൃതിയോട് ചെയ്യുന്ന അനീതിയാണെന്ന് സികെ നാണു എം എൽ എ അഭിപ്രായപ്പെട്ടു.കെ.കുഞ്ഞനന്തൻ നായർ രചിച്ച രാമായണം നേർവായന എന്ന പഠന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടയത്ത് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിൽ ഇരിങ്ങൽ കൃഷ്ണൻ രചിച്ച നിലാവ് വററുന്നു എന്ന കവിതാ സമാഹാരം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളും യഥാക്രമം പുറന്തോടത്ത് ഗംഗാധരനും ഡോ.ശ്രീനിവാസനും ഏറ്റുവാങ്ങി.സാംസ്ക്കാരിക പ്രവർത്തകനായ യു .ക ലാനാഥൻ, പാവകളി ആചാര്യനായ ടി.പി.കുഞ്ഞിരാമൻ, നാടൻ പാട്ടുകാരനായ നാണു പാട്ടുപുര .മാന്ത്രികനായ രാജീവ് മേമുണ്ട എന്നിവരെ നഗരസഭ ചെയർമാൻ കെ.ശ്രീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. എത്സമ്മ ടീച്ചർ മംഗളപത്രം വായിച്ചു. തുടർന്ന് നടന്ന എഴുത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട സെമിനാറിൽ യു.കലാനാഥൻ, ഗംഗൻ അഴീക്കോട്, ശശികുമാർ പുറമേരി, ധനവെച്ചപുരം സുകുമാരൻ,ഇരിങ്ങൽ കൃഷ്ണൻ,സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications