പിണറായിക്കെതിരെ സികെപി; നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ... ശക്തരെ കളത്തിലിറക്കി ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാരിച്ചു. നേരത്തെ കേട്ട പോലെ തന്നെ മുതിര്‍ന്ന നേതാക്കളെ എല്ലാം കളത്തിലിറക്കിയാണ് ബിജെപി രംഗത്തെത്തുന്നത്. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മല്‍സരിക്കും. പികെ കൃഷ്ണദാസ് കാട്ടാക്കട മണ്ഡലത്തിലും ജനവിധി തേടും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ മല്‍സരിക്കും. 115 സീറ്റിലാണ് ബിജെപി കേരളത്തില്‍ മല്‍സരിക്കുക. 25 മണ്ഡലങ്ങള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ബിജെപി നേതാവ് അരുണ്‍ സിങ് ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്. മഞ്ചേശ്വരത്തും കോന്നിയിലും. രണ്ടിടത്തും അദ്ദേഹം നേരത്തെ മല്‍സരിച്ചിരുന്നു. 2016ല്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേര്വരത്ത് തോറ്റത്. കോന്നിയില്‍ ശബരിമല വിഷയം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തില്‍ മല്‍സരിക്കും. അദ്ദേഹം അവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാലക്കാടിനെ രാജ്യത്തെ പ്രധാന നഗരങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്തുമെന്നാണ് ശ്രീധരന്റെ വാഗ്ദാനം. നടന്‍ സുരേഷ് ഗോപി തൃശൂരിലാണ് മല്‍സരിക്കുക. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയത്തെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കും.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് മല്‍സരിക്കുക. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മല്‍സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശ് മല്‍സരിക്കും. കോഴിക്കോട് സര്‍വകലാശാല മുന്‍ വിസി അബ്ദുല്‍ സലാം തിരൂരില്‍ മല്‍സരിക്കും.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications