ഈച്ചയെ ആട്ടാന്‍ പോലും ആളില്ല! കണ്ണൂരില്‍ സികെ പത്മനാഭന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെ
കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം. മിക്ക ഇടങ്ങളിലും ഇരുപതില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ എത്തിയത്. ചില സ്ഥലങ്ങളിലാകട്ടെ ആളില്ലാത്തതിനാല്‍ പ്രചരണം തന്നെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും പ്രചരണത്തിന് എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ പഴയ ബസ്റ്റാന്‍റിലെ സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ എത്താത്തതിനാല്‍ ആ പരിപാടിയും ഒഴിവാക്കിയെന്നാണ് വിവരം.
അതേസമയം പങ്കാളിത്തം കുറഞ്ഞതില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനുള്ളില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. എന്നാല്‍ പ്രചരണ പരിപാടികള്‍ പെട്ടെന്ന് തയ്യാറാക്കിയതിനാലാണ് ആളുകള്‍ എത്താത്തിരുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്.
യുഡിഎഫും എല്‍ഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് കണ്ണൂര്‍. ഇവിടെ കെ സുധാകരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പികെ ശ്രീമതിയാണ് എല്‍ഡിഎഫിനായി മത്സര രംഗത്ത് ഇറങ്ങുന്നത്.ഇവിടെ ബിജെപി കോണ്‍ഗ്രസിന് വേണ്ടി വോട്ടുകള്‍ മറിച്ചേക്കുമെന്ന ആരോപണങ്ങളും ശക്തമാണ്.












Click it and Unblock the Notifications