കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീററ്റിലെ കാഴ്ച്ച കണ്ട് മനസ് മരവിച്ചിരിക്കുന്നു; പിതാവിനെ കണ്ട് കൊതി തീരും മുൻപേ അനാഥരായ മക്കള്‍

Google Oneindia Malayalam News

ദില്ലി: മനസ് മരവിച്ചു പോവുന്നത്ര സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലെ മീററ്റില്‍ കണ്ടെതെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. പ്രക്ഷോഭങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട യുപിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സികെ സുബൈറിന്‍റെ പ്രതികരണം.

ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

നിരോധനാജ്ഞയുടെയും, ഇന്റർനെറ്റ് വിഛേദത്തിന്റെയും മറവിൽ യു പി യിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഭരണകൂടം നേതൃത്വം കൊടുക്കുന്ന വംശഹത്യയാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. സികെ സുബൈറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

മീററ്റിൽ കണ്ടത്

മീററ്റിൽ കണ്ടത്

മനസ് മരവിച്ചു പോയിരിക്കുന്നു അക്ഷരാർത്ഥത്തിൽ. അത്ര സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് മീററ്റിൽ കണ്ടത്.ഈ നഗരത്തിൽ മാത്രം ആറ് പേരെയാണ് യോഗിയുടെ പോലീസ് വെടി വച്ച് കൊന്നത്. യു പി യിൽ ആകെ 23 മനുഷ്യജീവിതങ്ങളെയാണ് പൗരത്വ കരിനിയമത്തിനെതിരായ പ്രതിക്ഷേധത്തിന്റെ പേരിൽ അവർ കൊന്ന് തീർത്തത്..

അനാഥരായിരിക്കുന്നു

അനാഥരായിരിക്കുന്നു

ഗുൽസാൽ ഇബ്രാഹിം റോഡിലെ മഹമ്മദ് മുഹ്സിന്റെ പ്രായം 28 വയസാണ്, ഒരു സാധാരണ തൊഴിലാളി. മുന്ന് വയസും, ആറ് മാസവും പ്രായമുള്ള രണ്ട് ആൺകുട്ടികൾ അനാഥരായിരിക്കുന്നു. പിതാവിനെ കണ്ട് കൊതി തീരും മുൻപേ അനാഥരായ പാവം മക്കളെ എങ്ങനെ ആശ്വസിപ്പിക്കാനാവും. ഷുക്കൂർ നഗറിലെ സാഹിറുദ്ദീൻ 45 വയസുകാരനാണ്. 22 വയസുകാരിയായ മകൾ സായി നയെ കല്യാണം കഴിച്ചയക്കാൻ എല്ലു മുറിയെ പണിയെടുക്കുന്ന ഒരു സാധാരണ തൊഴിലാളി.

ആ വെടിയൊച്ച

ആ വെടിയൊച്ച

ഫിറോസ് നഗറിലെ ആസിഫ് മുഹമ്മദ് ഇരുപത്തി എട്ടുകാരനാണ്.ആറ് വയസുകാരി സോനം, മൂന്ന് വയസുകാരി മിസ്ബ, ഇളയ ആൺകുട്ടി മുഹമ്മദ് അലി എന്നിവർക്ക് ഇനി ഉമ്മ ഇമ്രാന മാത്രമേ ഉള്ളു. വീടിനടുത്തുള്ള കടയിൽ നിൽക്കുമ്പോഴാണ് ആസിഫിനെ പോലീസ് തലയിൽ വെടിവച്ച് കൊന്നത്. ഗർഭിണിയായ ഇമ്രാനയുടെ കാതിൽ ഇപ്പോഴും തന്നെയും, മക്കളെയും അനാഥമാക്കിയ ആ വെടിയൊച്ച മുഴങ്ങുന്നുണ്ടാകുമോ?

നെഞ്ചത്തു വെടി വച്ച് വീഴ്ത്തി

നെഞ്ചത്തു വെടി വച്ച് വീഴ്ത്തി

24 വയസുള്ള അലീം അൻസാരി റൊട്ടി ഉണ്ടാക്കി വിൽക്കുന്ന ആളായിരുന്നു. ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് നെഞ്ചത്തു വെടി വച്ച് വീഴ്ത്തിയത്. 86 വയസുള്ള വൃദ്ധൻ, ആലീമിന്റെ പിതാവ് ഹബീബ് ഹസൻ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞപ്പോൾ ആശ്വാസ വാക്കുകൾ പോലും പുറത്ത് വന്നില്ല. ഇരുപത് വയസുകാരനായ റിക്ഷാ തൊഴിലാളി ആസിഫ് അൻസാരി കൊല്ലപ്പെട്ട വിവരം രാത്രി പത്ത് മണിയോടെയാണ് പിതാവ് ഈദുൽ ഹസൻ. എന്റെ ജേഷ്ഠനെ പാവമായിരുന്നു, കൊന്നത് ഒരു കാര്യവുമില്ലാതെയാണ് എന്ന് പറയുന്നു അനിയത്തി ആയിഷ..

ഡിസംബർ 20 ന്

ഡിസംബർ 20 ന്

ഡിസംബർ 20 ന് മീററ്റിലെ ഹാപൂർ റോഡിൽ നടന്ന പ്രതിഷേധം തീർത്തും സമാധാനപരമായിരുന്നു. കൊല്ലപ്പെട്ട ആറുപേരും നെഞ്ചിലും, തലയിലും വെടിയേറ്റാണ് മരിച്ചത്. പ്രക്ഷോഭം നടന്ന റോഡിൽ നിന്ന് ഒരു പാട് ദൂരെയുള്ള ഫിറോസ് നഗറിലേക്ക് കടന്നു കയറി പോലീസ് വെടിവച്ചത് പ്രക്ഷോഭക്കാരെ നേരിടാനാണ് എന്നത് പച്ചക്കള്ളമാണ്.

കള്ളം ആവർത്തിക്കുകയാണ്

കള്ളം ആവർത്തിക്കുകയാണ്

പോലീസ് വെടി വച്ചിട്ടില്ല എന്ന കള്ളം ആവർത്തിക്കുകയാണ് യോഗി പോലീസ്. ഒരു പരാതി പോലും രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുവരെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല.. കൊടും ക്രൂരത പുറം ലോകമറിയാതിരിക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ട് യോഗി ഭരണകൂടം.

സഹായങ്ങള്‍

സഹായങ്ങള്‍

റ്റി പി അഷ്റഫലി, അഡ്വ: വി കെ ഫൈസൽ ബാബു, സജജാദ് അക്തർ, ഷിബു മീരാൻ എന്നിവരോടൊപ്പമായിരുന്നു യാത്ര. നിയമ പോരാട്ടം ശക്തമായി നടക്കണം. മീറ്റ് സിറ്റി മുസ്ലിം ലീഗിന്റെ മേൽനോട്ടത്തിൽ നിയമസഹായം ഉറപ്പാക്കാൻ മുസ്ലിം ലീഗ് നേതാക്കളായ അഭിഭാഷകരുടെ സംഘം തയാറാണ്. നമ്മുടെ എല്ലാ പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ട്. അനാഥമായ കുടുംങ്ങളെ സഹായിക്കാൻ വേണ്ടത് പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യണം. നേരിൽ കണ്ട് ബോധ്യപ്പെട്ട കാര്യങ്ങൾ പാർട്ടി നേതാക്കളെയും എം പി മാരെയും അറിയിക്കും.

സ്വന്തം ജനതയെ

സ്വന്തം ജനതയെ

യു പി യിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഭരണകൂടം നേതൃത്വം കൊടുക്കുന്ന വംശഹത്യയാണ്. ലഖ്നൗ, മീററ്റ്, ഗാസിയാബാദ്, രാംപുർ, സംഭൽ, കാൺപൂർ യു പി യിലെ മിക്കവാറും എല്ലായിടത്തും പോലീസ് സ്വന്തം ജനതയെ വെടിവച്ച് കൊന്നിട്ടുണ്ട്.

നമ്മളുണ്ടാകും

നമ്മളുണ്ടാകും

ആരെയും പ്രവേശിപ്പിക്കാതെ അതിർത്തികൾ കൊട്ടിയടച്ച് മൂടി വക്കാൻ ശ്രമിക്കുന്നത് ഈ മനുഷ്യക്കുരുതിയുടെ കഥയാണ്. അവരുടെ കൂടെ നിൽക്കാൻ, നീതി ചോദിക്കാൻ, ഈ കൊടിയ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയാൻ എന്ത് വില കൊടുത്തും നമ്മളുണ്ടാകും.. തീർച്ച

സി കെ സുബൈർ
ജനറൽ സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

ഫേസ്ബുക്ക് പോസ്റ്റ്

സികെ സുബൈര്‍

 പാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കും പാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കും

 പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍ പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

English summary
Ck Subair about citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X