മമ്മൂട്ടി സൂപ്പര്‍ ഹീറോയെന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്;അപ്പോള്‍ മോഹന്‍ലാലോ?
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് സെമി പ്രവേശനം നേടിക്കൊടുത്തത്.
കൊച്ചി: മമ്മൂട്ടി തന്റെ സൂപ്പര്‍ ഹീറോ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം വിനീത് ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍പണം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വിനീത് മമ്മൂട്ടിയെ കണ്ടത്.
കേരള ബ്ലാസ്റ്റേഴ്സിലെ മറ്റു താരങ്ങളായ മുഹമ്മദ് റാഫി, റിന്റോ ആന്റണി എന്നിവരും വിനീതിനോടൊപ്പം മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. മമ്മൂട്ടി തന്റെ ആരാധനാ പുരുഷനും സൂപ്പര്‍ ഹീറോയുമാണ്. മമ്മൂട്ടിയെ കണ്ട നിമിഷം ഹൃദയം നിലയ്ക്കുന്ന അവസ്ഥയിലായിരുന്നെന്നും സി കെ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ടപ്പോള്‍ കൈ വിറച്ചു...
ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം പറഞ്ഞത് ഇങ്ങനെയാണ്- മമ്മൂട്ടിയാണ് തന്റെ സൂപ്പര്‍ ഹീറോ, ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നു. അദ്ദേഹത്തെ കാണുന്ന സമയത്ത് ഹൃദയം നിലയ്ക്കുന്ന അവസ്ഥയായിരുന്നെന്നും, തന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

പുത്തന്‍പണത്തിന്റെ സെറ്റില്‍
രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിന്റെ സെറ്റില്‍ വെച്ചാണ് വിനീതും സഹതാരങ്ങളായ മുഹമ്മദ് റാഫിയും, റിന്റോ ആന്റണിയും മമ്മൂട്ടിയെ കണ്ടത്.

മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയും
മോഹന്‍ലാല്‍ ആരാധകരെയും വിനീത് നിരാശപ്പെടുത്തിയില്ല. മോഹന്‍ലാലിന്റെ കൂടെയുള്ള ഫോട്ടോയും വിനീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ മെഗാസ്റ്റാറുകളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും വിനീത് പറയുന്നു.

ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താന്
ഐഎസ്എല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന വിനീതിലാണ് ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് സെമി പ്രവേശനം നേടിക്കൊടുത്തത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications