കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണ്; അഭിമന്യുവിനെ അനുസ്മരിച്ച് സികെ വീനീത്

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷം കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ നീചമായ കൊലപാതകത്തില്‍ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നേരെ വ്യാപകപ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുത്. കേരള മനസാക്ഷിയെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകം.

നിസ്സാരമായ ഒരു ചുവരെഴുത്തിന്‍റെ പേരില്‍ ക്യാമ്പസിന് പുറമേ നിന്നെത്തിയ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആര്‍ക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ള അഭിമന്യുവിനെക്കുറിച്ച്. ഏവര്‍ക്കും പ്രിയപ്പെട്ട അഭിമന്യുവിനെ അനുസ്മരിച്ചുകൊണ്ട് ഫുട്‌ബോള്‍ താരം സികെ വിനീതും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ക്യാമ്പസ് ഫ്രണ്ട്

ക്യാമ്പസ് ഫ്രണ്ട്

നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത കോളേജ് മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുതിയെതിനെതുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവിലായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ചുവരെഴുത്ത് മായ്ക്കാതെ അതിന് മുകളില്‍ വര്‍ഗീയത തുലയട്ടെ എന്നായിരുന്നു അഭിമന്യു എഴുതിയത്.

മുദ്രാവാക്യം

മുദ്രാവാക്യം

അഭിമന്യു അവസാനമായി മഹാരാജാസിന്റെ ചുവരില്‍ എഴുതിയ വര്‍ഗീയത തുലയട്ടെ എന്ന മുദ്യാവാക്യം എന്ന മുദ്രാവാക്യം ഇന്ന് കേരള ജനത ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ചുമരുകളില്‍ ഇന്ന ആ മുദ്യാവാക്യം എഴുതിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കാണ്. വര്‍ഗീയതുലയട്ടെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കൊണ്ട് സികെ വിനീതും ഇ്‌പ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സികെ വിനീത്

സികെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കൊച്ചിയില്‍ നടന്നപ്പോള്‍ കളികാണാനെത്തിയ അഭിമന്യുവിന്റെ ചിത്രവും ചേര്‍ത്താണ് സികെ വിനീത് ഫെയ്‌സ്ബുക്കില്‍ അനുസ്മരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. പന്ത്രണ്ടായിരത്തിലേറെ ആളുകള്‍ ലൈക്ക് ചെയ്ത കുറിപ്പ് ഇതിനോടകം മുവായിരത്തിനടുത്ത് ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

ഒരിക്കല്‍ നീയും

ഒരിക്കല്‍ നീയും

അഭിമന്യു ... കൊച്ചിയിലെ ഏതോ ആള്‍ കൂട്ടത്തിനിടയില്‍ ഒരിക്കല്‍ നീയും എന്നെ കാണാന്‍ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാല്‍പ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയെന്ന് സികെ വിനീത് ഫെയ്‌സ്ബുക്കിക്കില്‍ കുറിക്കുന്നു.

പ്രിയപ്പെട്ട അനിയാ

പ്രിയപ്പെട്ട അനിയാ

പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്. ഒപ്പം ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന മത, വര്‍ഗീയ രാഷ്ട്രീയത്തില്‍ സന്ദേഹവുമുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.

ചിറകരിഞ്ഞു

ചിറകരിഞ്ഞു

നിന്നെ പോലെ ക്യാമ്പസിനെ പ്രണയിച്ചവനാണ് ഞാനും. പാട്ടും കളിയും യൂണിയന്‍ പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങളും ഒക്കെയായ കലാലയ മുറ്റത്ത് വച്ചാണ് നിന്റെ ചിറകരിഞ്ഞു വീഴ്ത്താന്‍ അവര്‍ തയ്യാറായത് എന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

വിശപ്പിലും തളരാതെ

വിശപ്പിലും തളരാതെ

നിന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിച്ചവര്‍ ഇന്ന് നിരാശരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വറുതിയിലും വിശപ്പിലും തളരാതെ നിന്ന് നീ കണ്ട സ്വപ്‌നങ്ങളെ ഇന്ന് ഈ നാട് നെഞ്ചിലേറ്റുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. അവര്‍ക്കെല്ലാം മുകളില്‍ ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ ഇപ്പോള്‍. ആ കേടാനക്ഷത്രത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനംകൊള്ളുന്നുവെന്നും സികെ വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വര്‍ഗീയത തുലയട്ടെ'

'വര്‍ഗീയത തുലയട്ടെ'

'വര്‍ഗീയത തുലയട്ടെ' എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണെന്നും അദ്ദേഹം കുറിച്ചു.

നെഞ്ചോട് ചേര്‍ത്ത്

നെഞ്ചോട് ചേര്‍ത്ത്

പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. അവസാനം വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തോടെയാണ് വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒരു അറസ്റ്റ് കൂടി

ഒരു അറസ്റ്റ് കൂടി

അതേസമയം അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൃത്യത്തില്‍ പങ്കെടുത്ത പ്രധാനപ്രതിയടക്കമുള്ളവരെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ ദിവസം കേസില്‍ ഒരു അറസ്റ്റ് കൂടി ഉണ്ടായി.

Recommended Video

cmsvideo
അഭിമന്യു മരിച്ചതറിയാതെ അഭിമന്യുവിനെ തിരക്കി കൂട്ടുകാരൻ അർജുൻ
പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ട് കൊച്ചി എരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അനസില്‍ കേസില്‍ നേരിട്ട് പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുപ്പതിലധികം പേരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

English summary
Ck vineeth say about Abhimanyu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X