കെ.എസ്.യു പഠനക്യാമ്പിനിടെ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്; ഒരാൾക്ക് പരിക്ക്; അന്വേഷണ കമ്മീഷന നിയോഗിച്ച് കെപിസിസി
തിരുവനന്തപുരം: കെ എസ് യു ദക്ഷിണ മേഖല പഠനക്യാമ്പിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൂട്ടത്തല്ലിൽ നേതാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകളും പ്രവർത്തകർ അടിച്ച് തകർത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ പി സി സി നേതൃത്വം നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാത്രിയോടെയാണ് കൂട്ടത്തല്ല് ഉണ്ടായത്.ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.സംഘർഷത്തിൽ നെടുമങ്ങാട് കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റിനാണ് പരുക്കേറ്റതെന്നാണ് വിവരം.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാം പോലീസില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.

അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ പി സി സി നേതൃത്വം നിർദ്ദേശിച്ചു. ഞായറാഴ്ചയായിരുന്നു ക്യാമ്പിന്റെ അവസാനദിവസം. സംഭവം അന്വേഷിക്കാൻ കെ പി പി സി സി പ്രത്യേക അന്വേഷണ കമ്മീഷനേയും നിയോഗിച്ചു. പഴകുളം മധു, എം എം നസീര്‍, എ കെ ശശി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഞായറാഴ്ച വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ കമ്മീഷന് നല്‍കിയ നിര്‍ദേശം. അതിനിടെ ക്യാമ്പിന് വേണ്ടി ഡിസിസി ചുമതലപ്പെടുത്തിയ നാല് പേരിൽ ചിലരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ക്യാമ്പിലേക്ക് മദ്യം എത്തിക്കാൻ മുൻകൈ എടുത്തതെന്നും കാണിച്ച് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications