സിപിഎം ഏറി വന്നാല്‍ തീവ്രത അളക്കാന്‍ ഒരു കമ്മീഷനെ വെക്കും; എസ്എഫ്‌ഐക്കെതിരെ പികെ ഫിറോസ്
മലപ്പുറം: എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘര്‍ഷത്തിന് പിന്നാലെ എ ഐ എസ് എഫ് നേതാവ് നിമിഷ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച പരാതി ഏറെ ഗൗരവമുള്ളതാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു. സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസിന്റെ പ്രതികരണം.

എ ഐ എസ് എഫ് നേതാവ് നിമിഷ എസ്.എഫ്.ഐ നേതാക്കളെ കുറിച്ച് പറഞ്ഞ പരാതി ഏറെ ഗൗരവമുള്ളതാണ്. ബലാല്‍സംഘം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാറില്‍ കയറിപ്പിടിച്ചത് എസ്.എഫ്.ഐ നേതാക്കളാണ് എന്നാണ് അവര്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഇന്നലെ എംജി സര്‍വകലാശാലയിലേക്ക് നടന്ന സെനറ്റ് ഇലക്ഷനില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ പോയതിനാണ് ഈ ക്രൂരത അരങ്ങേറിയത്.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടിയുടെ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ അക്രമണത്തെ സംബന്ധിച്ച് ഡി.വൈ.എഫ്.ഐ പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നില്ല. പാലക്കാട്ടെ സഹപ്രവര്‍ത്തകയെ പീഢിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ നിലപാട് ചോദിക്കുമോ എന്ന് ഭയന്ന് എ.കെ.ജി സെന്ററിന്റെ പിറകിലൂടെ ഓടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ കേരളം മറന്നിട്ടില്ല. സി.പി.എം നേതൃത്വം ഏറി വന്നാല്‍ തീവ്രത അളക്കാന്‍ ഒരു കമ്മീഷനെ വെക്കുമായിരിക്കും.

എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധ്യമല്ല. തന്റെ ആഭ്യന്തര വകുപ്പിന് കീഴില്‍ വരുന്ന പോലീസ് മേധാവിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഇനി എസ് എഫ് ഐ നേതൃത്വത്തോടാണ്.

സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ പുറത്താക്കാന്‍ തുടങ്ങിയാല്‍ എസ്.എഫ്.ഐ ബാക്കിയുണ്ടാവില്ല. നിങ്ങള്‍ ഒരു കാര്യം നിര്‍ബന്ധമായും ചെയ്യണം. ആ കൊടിയില്‍ സ്വാതന്ത്യം, ജനാധിപത്യം, സോഷ്യലിസം എന്ന് എഴുതി വെച്ചത് ഒന്ന് എടുത്ത് കളയണം. ആ ആശയത്തെ കൊഞ്ഞനം കുത്തരുത്. അപേക്ഷയാണെന്ന് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ പുറത്താക്കാന്‍ തുടങ്ങിയാല്‍ എസ്.എഫ്.ഐ ബാക്കിയുണ്ടാവില്ല. നിങ്ങള്‍ ഒരു കാര്യം നിര്‍ബന്ധമായും ചെയ്യണം. ആ കൊടിയില്‍ സ്വാതന്ത്യം, ജനാധിപത്യം, സോഷ്യലിസം എന്ന് എഴുതി വെച്ചത് ഒന്ന് എടുത്ത് കളയണം. ആ ആശയത്തെ കൊഞ്ഞനം കുത്തരുത്. അപേക്ഷയാണെന്ന് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, ഗുരുതര ആരോപണങ്ങളാണ് എഐഎസ്എഫ് വനിത നേതാവ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്നെ ലൈംഗികമായി പീഡിപ്പിക്കുമെന്നും എസ്എഫ്‌ഐക്കെതിരെ കളിച്ചാല്‍ തന്തയില്ലാതെ കൊച്ചിനെ ഉണ്ടാക്കിത്തരും എന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായെന്നാണ് ആരോപണം. കൂടാതെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിമിഷ കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. എസഎഫ്ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വനിത നേതാവ് പരാതിയില്‍ പറയുന്നു. എംജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷമാണ് സംഭവത്തിന് ആധാരം. തിരഞ്ഞെടുപ്പില്‍ എസ്എഫ് ഐ പാനലിനെതിരെ എ ഐ എസ് എഫ് പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.












Click it and Unblock the Notifications