കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമത്തം, ഏകാധിപത്യം, ഗുണ്ടായിസം; ക്യാമ്പസുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു; എസ്എഫ്‌ഐക്കെതിരെ ഷാഫി പറമ്പില്‍

Google Oneindia Malayalam News

പാലക്കാട്: എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ ഐ എസ് എഫ്- എസ് എഫ്‌ ഐ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം എല്‍ എയുമായ ഷാഫി പറമ്പില്‍ രംഗത്ത്. എ ഐ എസ് എഫ് വനിത നേതാവിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിവിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത എസ് എഫ്‌ ഐ നേതാക്കള്‍ക്കെതിരെയാണ് ഷാഫി പറമ്പിലിന്റെ വിമര്‍ശനം.

'ഈ പരസ്യം കണ്ട് ഓണ്‍ലൈന്‍ റമ്മി കളിക്കരുത്, ഞാന്‍ ഉത്തരവാദിയല്ല'; വൈറല്‍ പരസ്യ നായകന്റെ മുന്നറിയിപ്പ്'ഈ പരസ്യം കണ്ട് ഓണ്‍ലൈന്‍ റമ്മി കളിക്കരുത്, ഞാന്‍ ഉത്തരവാദിയല്ല'; വൈറല്‍ പരസ്യ നായകന്റെ മുന്നറിയിപ്പ്

1

തങ്ങള്‍ക്കെതിരെ നിന്നാല്‍, അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും സോ കോള്‍ഡ് ജാനാധിപത്യ വാദികളുടെ ഇടപെടലുകളില്‍ ഒന്ന് മാത്രമാണിതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എ ഐ എസ് എഫ് സംസ്ഥാന വനിത നേതാവ് രംഗത്തെത്തിയിരുന്നു. എസഎഫ്ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വനിത നേതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

2

തിരഞ്ഞെടുപ്പില്‍ എസ്എഫ് ഐ പാനലിനെതിരെ എ ഐ എസ് എഫ് പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറഞ്ഞിരുന്നു. വനിത നേതാവിന്റെ പരാതിയിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഷാഫി പറമ്പിലിന്റെ കുറിപ്പ്. പൂര്‍ണരൂപം ഇങ്ങനെ,

3

1. അസഭ്യ വർഷം
2. കൊല്ലുമെന്ന് ഭീഷണി
3. ഇനിയുംഎസ്എഫ്ഐയെ എതിർത്താൽ നിനക്ക് "തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും"
4. "മാറെടി പെലച്ചി" എന്ന് വിളിച്ച് ശരീരത്തിലും വസ്ത്രത്തിലും കയറി പിടിച്ചു.
5. തന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പരസ്യമായി അധിക്ഷേപിക്കുവാൻ നേതൃത്വം നൽകിയത് ഒരേ ക്യാമ്പസ്സിൽ ഒപ്പം പഠിച്ച,തന്നെ വ്യക്തിപരമായ നന്നായി അറിയാവുന്ന എറണാകുളം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗം ഉൾപ്പടെയുള്ളവർ .

4

6. മാനസികവും ശാരീരികവുമായ അക്രമം നേരിടേണ്ടി വന്നു.
7. ഇതൊക്കെ നേരിടേണ്ടി വന്നത് യാതൊരു പ്രകോപനവുമില്ലാതെ,സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരുമ്പോൾ സഹപ്രവർത്തകനെ മർദ്ദിക്കല്ലേ എന്ന് പറഞ്ഞതിന്.
8. ജീവൻ രക്ഷിക്കാൻ നടപടി വേണം.
ഏതെങ്കിലും കെഎസ്യു ക്കാർ എസ്എഫ്ഐക്കെതിരെ കൊടുത്ത പരാതിയല്ല. നിമിഷ രാജു എന്ന എഐഎസ്എഫ് നേതാവ് എസ്എഫ്ഐക്കാർക്കെതിരെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയാണിത്.

5

തങ്ങൾക്കെതിരെ നിന്നാൽ,അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്ന് മാത്രമാണിത് . നിമിഷ പറഞ്ഞത് പോലെ ആർഎസ്എസുകാരവല്ലെടോ എന്ന് ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല . അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്. ഇനി അറിയാനുള്ളത് പോലീസ് എന്ത് ചെയ്യുന്നു എന്നത് കൂടിയാണ് . ക്യാമ്പസുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

6

അതേസമയം, ആക്രമിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു. ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് അംഗം അരുണിനെതിരെയാണ് ആരോപണമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം തള്ളി മന്ത്രി രംഗത്തെത്തിയിരുന്നു. തന്റെ ഓഫീസിനെ അനാവശ്യമായി വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്തവം ആരായാന്‍ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

'പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിച്ചോ?'... ഫേസ്ബുക്കിൽ ട്രെൻഡിങ്! സുധാകരനെതിരെ പാർട്ടിയിലും പടയൊരുക്കം'പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിച്ചോ?'... ഫേസ്ബുക്കിൽ ട്രെൻഡിങ്! സുധാകരനെതിരെ പാർട്ടിയിലും പടയൊരുക്കം

Recommended Video

cmsvideo
MG university SFI- AISF fight | Oneindia Malayalam

English summary
Clash at MG University: Youth Congress state president Shafi Parambil lashes out SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X