Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജില്‍ കാണാതായ ആള്‍ മരിച്ച നിലയില്‍ 3 ലോറികള്‍ കത്തിനശിച്ചു

എടവണ്ണപ്പാറ: പത്തിപ്പിരിയത്ത് നടന്ന ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നെല്ലാണി പാണരുകുന്ന് അയ്യപ്പനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മൂന്നു ലോറികള്‍ കത്തി നശിച്ചു.

കഴിഞ്ഞ ദിവസം രാത്രി ബേക്കലണ്ടിയില്‍ ക്വാറിയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടക്കുകയായിരുന്നു. ഈ സംഭവത്തിനിടെ അയ്യപ്പനെ കാണാതാവുകയായിരുന്നുവെന്നാണ് സൂചന.

lathi-charge

അയ്യപ്പന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റണമെങ്കില്‍ ജില്ലാ കല്ക്ടര്‍ സഥലത്തെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമരക്കാക്കെതിരെയുളള പോലിസ് നടപടിയില്‍ പ്രതിഷേധിച്ച സി പി എം എടവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട ആറുവരെയാണ് ഹര്‍ത്താല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+