കണ്ണൂരിലെ മുസ്ലീം ലീഗ് യോഗത്തിൽ കൂട്ടത്തല്ല്! മുഖത്തടിയേറ്റ മായിൻ ഹാജി കാറിൽ കയറി സ്ഥലംവിട്ടു....
കണ്ണൂർ നവനീതം ആഡിറ്റോറിയത്തിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കണ്ണൂർ: മുസ്ലീം ലീഗിന് നാണക്കേടായി കണ്ണൂരിലെ ജില്ലാ കൗൺസിൽ യോഗം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
കണ്ണൂർ നവനീതം ആഡിറ്റോറിയത്തിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും യോഗത്തിലെ വരണാധികാരിയുമായ എംസി മായിൻ ഹാജി പുതിയ ഭാരവാഹികളുടെ പട്ടിക അവതരിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പുതിയ ഭാരവാഹി പട്ടികയെ എതിർത്ത് ഒരു വിഭാഗം രംഗത്തെി. ഇതോടെ പട്ടികയെ അനുകൂലിക്കുന്നവരും ബഹളമുണ്ടാക്കി.

ജില്ലാ കൗൺസിൽ യോഗം...
സീനിയർ വൈസ് പ്രസിഡന്റായി അഡ്വക്കേറ്റ് ടിപിവി കാസിം, സെക്രട്ടറിമാരായി എംപിഎ റഹീം, കെപി താഹിർ എന്നിവരുടെ പേരുൾപ്പെടുത്തിയാണ് എംസി മായിൻ ഹാജി പുതിയ പട്ടിക അവതരിപ്പിച്ചത്. എന്നാൽ പട്ടികയെ എതിർക്കുന്ന ലീഗ് പ്രവർത്തകർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം...
മായിൻ ഹാജിക്കെതിരെ....
പ്രതിഷേധം രൂക്ഷമായതോടെ യോഗ നടപടികൾ നിർത്തിവച്ചു. മുഴുവൻ പ്രവർത്തകരും ബഹളംവച്ച് പ്രധാനവേദിയിലേക്ക് നീങ്ങി. ഇതിനിടെയാണ് യോഗത്തിലെ വരണാധികാരിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എംസി മായിൻഹാജിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്.
ബഹളം...
കാറിൽ കയറ്റി...
പ്രവർത്തകരുടെ ഉന്തിനും തള്ളിനുമിടയിൽ മായിൻ ഹാജിക്ക് മുഖത്തടിയേറ്റെന്നും റിപ്പോർട്ടുകളുണ്ട്. സാഹചര്യം കൂടുതൽ വഷളായതോടെ മായിൻ ഹാജിയെ യോഗസ്ഥലത്ത് നിന്നും പുറത്തെത്തിക്കാനായി ലീഗ് നേതാക്കളുടെ ശ്രമം. തുടർന്ന് കാറിൽ കയറ്റിയാണ് മായിൻ ഹാജിയെ രക്ഷപ്പെടുത്തിയത്.
പ്രതികരണം...
കണ്ണൂരിൽ...
മായിൻ ഹാജി യോഗസ്ഥലത്ത് നിന്ന് പോയതിന് പിന്നാലെ പ്രവർത്തകരുടെ പ്രതിഷേധം ആഡിറ്റോറിയത്തിന് പുറത്തേക്കും നീണ്ടു. ഇവിടെവച്ചും ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് കൈരളി ടിവി അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കണ്ണൂരിലെ അനിഷ്ടസംഭവങ്ങളെക്കുറിച്ച് ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Click it and Unblock the Notifications