വരനേയും വധുവിനേയും സുഹൃത്തുക്കൾ തടഞ്ഞു!! പിന്നെ 'അടിപൂരം' ബന്ധുക്കൾ അടക്കമുള്ളവർക്ക് പരിക്ക് !!
മാണൂരിലെ കല്യാണമണ്ഡപത്തിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
എടപ്പാള്‍: വിവാഹം കഴിഞ്ഞ് വധുവിനെ കൂട്ടിവരികയായിരുന്ന വരനെ റാഗ് ചെയ്യാനുള്ള സുഹൃത്തുക്കളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. മാണൂരിലെ കല്യാണമണ്ഡപത്തിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

മാണൂര്‍ സ്വദേശിയായ യുവാവും ആനക്കര സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം മാണൂരിലെ കല്യാണ മണ്ഡപത്തില്‍ വെച്ചായിരുന്നു. കല്യാണം കഴിഞ്ഞ് വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പോകാന്‍ അനുവദിയ്ക്കാതെ സുഹൃത്തുക്കള്‍ അവരുടെ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ കുമരനെല്ലൂര്‍ സ്വദേശി ബിലാല്‍ (22) വളാഞ്ചേരി സ്വദേശി ആമിനക്കുട്ടി, മകള്‍ ഷബ്‌ന, ബീമക്കുട്ടി, ഷബീബ് എന്നിവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications