Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പ്രസംഗിച്ച വേദിയില്‍ ചാണകം തളിക്കാന്‍ കോണ്‍ഗ്രസുകാരെത്തി: തടഞ്ഞ് ബിജെപി, സംഘർഷം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സംസാരിച്ച തൃശൂരിലെ വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കടയാന്‍ യുവമോർച്ച - ബി ജെ പി പ്രവർത്തകരും രംഗത്ത് വന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപെട്ടു. തങ്ങള്‍ വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി പൊളിക്കുന്നതിനു മുൻപു ചാണക വെള്ളം തളിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബി ജെ പി പ്രവർത്തകർ രംഗത്ത് വരികയായിരുന്നു.

പൊലീസ് ഏറെ പണിപ്പെട്ടാണ് സംഘർഷം തടഞ്ഞത്. ഏറെ നേരം പ്രവർത്തകർ തമ്മില്‍ ഉന്തും തള്ളും അസഭ്യവർഷവും ഉണ്ടായി. വലിയ പൊലീസ് സംഘം സ്ഥലത്ത് കാവലുണ്ടെങ്കിലും പ്രദേശത്ത് നിന്നും പിരിഞ്ഞുപോകാൻ ഇരുവിഭാ​ഗം പ്രവർത്തകരും തയ്യാറായിട്ടില്ല. പ്രധാനമന്ത്രി സംസാരിച്ച വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചാണക വെള്ളം തളിക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. ഇതേ തുടർന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ ബി ജെ പി പ്രവർത്തകർ സ്ഥലത്ത് സംഘടിക്കുകയായിരുന്നു.

ksu-modi

സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി ഒരുവിഭാഗം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ് നീക്കി. യൂത്ത് കോൺ​ഗ്രസ്-കെ എസ് യു പ്രവർത്തകരെയായിരുന്നു ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതോടെ പൊലീസിനെതിരേയും യൂത്ത് കോൺ​ഗ്രസ്-കെ എസ് യു പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രിയുടെ തൃശ്ശൂരിലെ സന്ദശനവുമായി ബന്ധപ്പെട്ട് തേക്കിൻകാട് മെെതാനിയിലെ ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

നേരത്തെ ചില പരിപാടികള്‍ക്കായി ആല്‍മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അന്ന് വലിയ പ്രതിഷേധമായിരുന്നു ബി ജെ പി ഉയർത്തിയത്. പ്രധാനമന്ത്രിയുടെ പരിപാടിക്കായി ഇതേ ആല്‍മരങ്ങള്‍ വെട്ടിയതോടെ ഈ വിഷയം അടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും സി പി എമ്മും രംഗത്ത് വരികയായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പരിപാടിക്കായി ബുക്ക് ചെയ്ത തേക്കിൻകാട് മൈതാനിയിൽ അതിക്രമിച്ച് കയറി പ്രതിഷേധിക്കാൻ കോൺഗ്രസുകാർക്ക് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയപ്പോൾ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. പൊളിച്ചുകൊണ്ടിരുന്ന സ്റ്റേജിന് സമീപത്തേക്ക് പ്രതിഷേധക്കാർ എത്തിയതോടെയാണ് തടഞ്ഞതെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+