കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജ് പൂട്ടാൻ മിനിറ്റുകൾ മാത്രം! ക്യൂവിൽ കയറാൻ തിക്കുംതിരക്കും, ഒടുവിൽ കൂട്ടയടി! കല്ലും ആയുധം...

തിരുവാർപ്പ് കിളിരൂർ സ്വദേശി ശ്യാം എസ് തമ്പിക്ക് കല്ലു കൊണ്ട് അടിയേറ്റാണ് പരിക്കേറ്റത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: ബീവറേജ് പൂട്ടാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ക്യൂവിൽ കയറിപ്പറ്റാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞദിവസം രാത്രി 8.45ഓടെ നാഗമ്പടം ബീവറേജസ് ഔട്ട് ലെറ്റിനു മുന്നിലാണ് അടിപിടിയുണ്ടായത്.

പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...

ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്

സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുവാർപ്പ് കിളിരൂർ സ്വദേശി ശ്യാം എസ് തമ്പിക്ക് കല്ലു കൊണ്ട് അടിയേറ്റാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

bevcooutlet

അരുൺ, തോമസ്, കിരൺ, പുതുപ്പള്ളി സ്വദേശികളായ രഞ്ജിത്, അജയൻ, രഹിലാൽ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീവറേജ് ഔട്ട് ലെറ്റ് പൂട്ടാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ക്യൂവിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

മദ്യം വാങ്ങാനെത്തിയ യുവാവ് ക്യൂവിനിടയിൽ കയറാൻ നോക്കിയത് ചിലർ തടഞ്ഞു. ഇതോടെ ഇയാളുടെ നേതൃത്വത്തിൽ കൂടുതൽപേരെത്തി ചോദ്യം ചെയ്തവരെ അക്രമിക്കുകയായിരുന്നു. ഒൻപത് മണിക്കാണ് ബീവറേജ് ഔട്ട് ലെറ്റ് പൂട്ടുക. കഴിഞ്ഞ ദിവസം അത്ഭുതപൂർവ്വമായ തിരക്കാണ് നാഗമ്പടം ബീവറേജിന് മുന്നിൽ അനുഭവപ്പെട്ടത്.

English summary
clash in front of beverage outlet in kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X