കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ പിന്തുണ വേണോ? ബിജെപിയില്‍ ഭിന്നത, കള്ളന്‍മാരുടെ വോട്ടും ആവശ്യമാണെന്ന് വി മുരളീധരന്‍

മാണി അഴിമതിക്കാരനാണോ എന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുമെന്ന് മുരളീധരന്‍

Google Oneindia Malayalam News

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും പിന്തുണ തേടാനുള്ള നീക്കത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിര്‍ദേശപ്രകാരം പികെ കൃഷ്ണദാസാണ് മാണിയെ പിന്തുണയ്ക്കായി പോയി കണ്ടത്. എന്നാല്‍ ഈ നീക്കത്തില്‍ വി മുരളീധരനെ പിന്തുണയ്ക്കുന്ന വിഭാഗം കടുത്ത എതിര്‍പ്പിലാണ്. കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നാണ് ഈ നീക്കത്തെ മുരളീധരന്‍ പരിഹസിച്ചത്.

ചെങ്ങന്നൂരില്‍ ബിജെപി ജയിക്കണം, ഇല്ലെങ്കില്‍ സംസ്ഥാന സമിതി ഉണ്ടാവില്ല, വിരട്ടലുമായി അമിത് ഷാ!ചെങ്ങന്നൂരില്‍ ബിജെപി ജയിക്കണം, ഇല്ലെങ്കില്‍ സംസ്ഥാന സമിതി ഉണ്ടാവില്ല, വിരട്ടലുമായി അമിത് ഷാ!

1

അതേസമയം കുമ്മനം മാണിയെ വീണ്ടും എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ട് ശത്രു ചെയ്താലും സ്വീകരിക്കും. മാണി അഴിമതിക്കാരനാണോ എന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുമെന്ന് മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൃഷ്ണദാസിനെ ചര്‍ച്ചയ്ക്ക് വിടാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചതാണെന്നാണ് സൂചന. പാര്‍ട്ടിക്ക് എല്ലാവരുടെയും വോട്ട് ആവശ്യമാണെന്ന് കുമ്മനം പറയുന്നു. മുരളീധരന്റെ ആരോപണങ്ങള്‍ കുമ്മനം തള്ളിയിട്ടുണ്ട്. എന്‍ഡിഎുടെ നയങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മാണിയെ സ്വാഗതം ചെയ്യുമെന്ന് കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ വി മുരളീധരന്‍ മാണിക്കെതിരെ നിരന്തരം പോരാട്ടത്തിലായിരുന്നു. ഇതാണ് മാണിയെ സ്വാഗതം ചെയ്യുന്നതിന് മുരളീധരന് തടസമായി നില്‍ക്കുന്നത്.

2

നേരത്തെ ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ നിയമയുദ്ധം നടത്തിയ മുരളീധരനെ പിന്തുണയ്ക്കാനും പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ചെങ്ങന്നൂരില്‍ മുരളീധരന്‍ കാര്യമായ പ്രചാരണം നടത്തില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാണിയെ നേതൃത്വം കൂട്ടുപിടിക്കാനൊരുങ്ങുന്നത്. മുരളീധരനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും പ്രചാരണരംഗത്തേക്ക് കൊണ്ടുവരേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ രഹസ്യമായ നിലപാട്. അതോടൊപ്പം കൃഷ്ണദാസിനോട് വലിയ താല്‍പര്യം മുരളീധരനില്ല. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ പ്രചാരണങ്ങള്‍ ചുക്കാന്‍ പിടിക്കുന്നത് കൃഷ്ണദാസാണ്.

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...

ഗംഭീര ട്വിസ്റ്റുമായി ഹസിന്‍, ഒത്തുകളി നടന്നിട്ടില്ല, ക്രിക്കറ്റ് എന്താണെന്നറിയില്ല! ഷമി രക്ഷപ്പെടുമോഗംഭീര ട്വിസ്റ്റുമായി ഹസിന്‍, ഒത്തുകളി നടന്നിട്ടില്ല, ക്രിക്കറ്റ് എന്താണെന്നറിയില്ല! ഷമി രക്ഷപ്പെടുമോ

English summary
clash in bjp after seeking alliance with km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X