ഗുരുവായൂരില്‍ ഭക്തന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ തല്ലി; സംഭവം പാര്‍ഥസാരഥി ക്ഷേത്രത്തില്‍
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഭക്തന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ തല്ലി. ഗുരുവായൂര്‍ പാര്‍ഥ സാരഥി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ഏറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ക്ഷേത്രം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സ്റ്റേ ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതോടെ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തിയിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വ്യാഴാഴ്ച രാവിലെ
വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സംഘര്‍ഷം ഉണ്ടായത്. വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്ഡ്് അധികൃതരും തമ്മിലായിരുന്നു സംഘര്‍ഷം.

ഹൈക്കോടതി സ്റ്റേ
ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധ്പപെട്ട് ഹൈക്കോടതി സ്റ്റേ നില നിന്നിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞതോടെ ദേവസ്വം ബോര്ഡ്് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അകത്ത് കയറി കതകടച്ചു
ക്ഷേത്രത്തിന് അകത്ത് കയറി കതകടച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്. ക്ഷേത്രത്തിനകത്ത് പ്രാര്‍ഥനയും നടത്തി.

നല്ല രീതിയില്‍
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു കൊണ്ടാണ് ഭക്തര്‍ രംഗത്തെത്തിയത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ മടങ്ങിപ്പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദുരുദ്ദേശപരം
ക്ഷേത്രം ഏറ്റെടുക്കാനുളള ദേവസ്വം ബോര്‍ഡിന്റെ നീക്കം ദുരുദ്ദേശ പരമെന്നാണ് ഭക്തര്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശ്വാസികളെ പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ്
ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായിരുന്നു. വിശ്വാസികളും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതാണ് ഏറ്റെടുക്കല്‍ നീണ്ടു പോകാന്‍ കാരണം.

ഹൈക്കോടതിയുടെ പരിഗണനയില്‍
കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍
പറഞ്ഞത്.

ക്രമക്കേട് ആരോപിച്ച്
സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം പ്രവര്‍ത്തിച്ച് വരുന്ന ഭരണ സമിതിക്കാണ് നിലവില്‍ ക്ഷേത്ര ഭരണാധികാരം. സമിതിയുടെ പ്രവര്ത്തന്തില് ക്രമക്കേട് ആരോപിച്ചാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications