കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ ഭക്തന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ തല്ലി; സംഭവം പാര്‍ഥസാരഥി ക്ഷേത്രത്തില്‍

  • By Gowthamy
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഭക്തന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ തല്ലി. ഗുരുവായൂര്‍ പാര്‍ഥ സാരഥി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ഏറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ക്ഷേത്രം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സ്‌റ്റേ ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതോടെ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തിയിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വ്യാഴാഴ്ച രാവിലെ

വ്യാഴാഴ്ച രാവിലെ

വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സംഘര്‍ഷം ഉണ്ടായത്. വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ്് അധികൃതരും തമ്മിലായിരുന്നു സംഘര്‍ഷം.

ഹൈക്കോടതി സ്‌റ്റേ

ഹൈക്കോടതി സ്‌റ്റേ

ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധ്പപെട്ട് ഹൈക്കോടതി സ്‌റ്റേ നില നിന്നിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞതോടെ ദേവസ്വം ബോര്‍ഡ്് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അകത്ത് കയറി കതകടച്ചു

അകത്ത് കയറി കതകടച്ചു

ക്ഷേത്രത്തിന് അകത്ത് കയറി കതകടച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്. ക്ഷേത്രത്തിനകത്ത് പ്രാര്‍ഥനയും നടത്തി.

നല്ല രീതിയില്‍

നല്ല രീതിയില്‍

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു കൊണ്ടാണ് ഭക്തര്‍ രംഗത്തെത്തിയത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ മടങ്ങിപ്പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദുരുദ്ദേശപരം

ദുരുദ്ദേശപരം

ക്ഷേത്രം ഏറ്റെടുക്കാനുളള ദേവസ്വം ബോര്‍ഡിന്റെ നീക്കം ദുരുദ്ദേശ പരമെന്നാണ് ഭക്തര്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ്

ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായിരുന്നു. വിശ്വാസികളും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതാണ് ഏറ്റെടുക്കല്‍ നീണ്ടു പോകാന്‍ കാരണം.

ഹൈക്കോടതിയുടെ പരിഗണനയില്‍

ഹൈക്കോടതിയുടെ പരിഗണനയില്‍

കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍

പറഞ്ഞത്.

ക്രമക്കേട് ആരോപിച്ച്

ക്രമക്കേട് ആരോപിച്ച്

സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിച്ച് വരുന്ന ഭരണ സമിതിക്കാണ് നിലവില്‍ ക്ഷേത്ര ഭരണാധികാരം. സമിതിയുടെ പ്രവര്‍ത്തന്തില്‍ ക്രമക്കേട് ആരോപിച്ചാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയത്.

English summary
clash in guruvayur parthasaradhi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X