സീറ്റിനെ ചൊല്ലി ചലച്ചിത്രമേളയില്‍ സംഘര്‍ഷം, കൈരളിയില്‍ പ്രദര്‍ശനം തടഞ്ഞു
രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ സീറ്റിനെ ചൊല്ലി സംഘര്‍ഷം. കൈരളിയില്‍ പ്രദര്‍ശനം തടഞ്ഞു. ഈജിപഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
തിരുവനന്തപുരം : ചലച്ചിത്ര മേളയില്‍ സീറ്റിനെ ചൊല്ലി സംഘര്‍ഷം. കൈരളി തീയെറ്ററില്‍ പ്രദര്‍ശനം തടഞ്ഞു. ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മുഹമ്മദ് ഡിയാബ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാഷ്.
ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. സാധാരണ നിലയില്‍ 40 ശതമാനം സീറ്റുകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ട്. എന്നാല്‍ 80 ശതമാനം സീറ്റും ചിലര്‍ നേരത്തെ തന്നെ കൈയടക്കിയതാണ് ഡെലി ഗേറ്റുകളെ ചൊടിപ്പിച്ചത്.

പതിനൊന്ന് മണി മുതല്‍ സിനിമ കാണാന്‍ ക്യൂ നിന്നവര്‍ തീയെറ്ററിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് 80 ശതമാനം സീറ്റും കൈയടക്കിയിരിക്കുന്നതാണ്. സംഘാടകര്‍ അനധികൃതമായി ചിലരെ കയറ്റിയെന്നാണ് ഡെലിഗേറ്റുകളുടെ ആരോപണം.
തുടര്‍ന്ന് ഡെലിഗേററുകള് തീയെറ്ററിനുള്ളില്‍ ബഹളം വച്ചു. ചിത്രത്തിന്റെ സ്ക്രീനിങ് ഇവര്‍ തടഞ്ഞു. ഒടുവില്‍ അക്കാദമി ചെയര്മാന് കമലും ബീനാ പോളും ഉള്‍പ്പെടെയുള്ള സംഘാടകര്‍ എത്തിയാണ് ഡെലിഗേറ്റുകളെ അനുനയിപ്പിച്ചത്. ചിത്രം വൈകുന്നേരം നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ ശാന്തരായത്.
പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമുള്ള ചിത്രമാണ് ക്ലാഷ്. അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ അവസാന പ്രദര്‍ശനമാണ് കൈരളിയില്‍ നടന്നത്. നിറഞ്ഞ സദസാണ് ഇതുവരെ ക്ലാഷിന് ഉണ്ടായിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications