കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റിനെ ചൊല്ലി ചലച്ചിത്രമേളയില്‍ സംഘര്‍ഷം, കൈരളിയില്‍ പ്രദര്‍ശനം തടഞ്ഞു

രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ സീറ്റിനെ ചൊല്ലി സംഘര്‍ഷം. കൈരളിയില്‍ പ്രദര്‍ശനം തടഞ്ഞു. ഈജിപഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ചലച്ചിത്ര മേളയില്‍ സീറ്റിനെ ചൊല്ലി സംഘര്‍ഷം. കൈരളി തീയെറ്ററില്‍ പ്രദര്‍ശനം തടഞ്ഞു. ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മുഹമ്മദ് ഡിയാബ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാഷ്.

ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. സാധാരണ നിലയില്‍ 40 ശതമാനം സീറ്റുകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ട്. എന്നാല്‍ 80 ശതമാനം സീറ്റും ചിലര്‍ നേരത്തെ തന്നെ കൈയടക്കിയതാണ് ഡെലി ഗേറ്റുകളെ ചൊടിപ്പിച്ചത്.

IFFK

പതിനൊന്ന് മണി മുതല്‍ സിനിമ കാണാന്‍ ക്യൂ നിന്നവര്‍ തീയെറ്ററിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് 80 ശതമാനം സീറ്റും കൈയടക്കിയിരിക്കുന്നതാണ്. സംഘാടകര്‍ അനധികൃതമായി ചിലരെ കയറ്റിയെന്നാണ് ഡെലിഗേറ്‌റുകളുടെ ആരോപണം.

തുടര്‍ന്ന് ഡെലിഗേററുകള്‍ തീയെറ്ററിനുള്ളില്‍ ബഹളം വച്ചു. ചിത്രത്തിന്റെ സ്‌ക്രീനിങ് ഇവര്‍ തടഞ്ഞു. ഒടുവില്‍ അക്കാദമി ചെയര്‍മാന്‍ കമലും ബീനാ പോളും ഉള്‍പ്പെടെയുള്ള സംഘാടകര്‍ എത്തിയാണ് ഡെലിഗേറ്റുകളെ അനുനയിപ്പിച്ചത്. ചിത്രം വൈകുന്നേരം നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ ശാന്തരായത്.

പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമുള്ള ചിത്രമാണ് ക്ലാഷ്. അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ അവസാന പ്രദര്‍ശനമാണ് കൈരളിയില്‍ നടന്നത്. നിറഞ്ഞ സദസാണ് ഇതുവരെ ക്ലാഷിന് ഉണ്ടായിരുന്നത്.

English summary
clash in international film festival over seat. delegates stopped screening in kairali theatre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X