കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജണ്ട കീറി കളഞ്ഞു; കസേര ഉപയോഗിച്ച് തല്ലി, കൊണ്ടോട്ടി നഗരസഭ യോഗത്തില്‍ കയ്യാങ്കളി

കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സിനെയും ഗുണഭോക്തൃവിഹിത പട്ടികയെയും ചൊല്ലിയാണ് സംഘര്‍ഷം നടന്നത്.

  • By Akshay
Google Oneindia Malayalam News

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. ചെയര്‍മാന്‍ സികെ നാടിക്കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.ഭരണപക്ഷത്തു നിന്നും രണ്ട് പേരും പ്രതിപക്ഷത്തു നിന്നും ആറ് പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്.

കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സിനെയും ഗുണഭോക്തൃവിഹിത പട്ടികയെയും ചൊല്ലിയാണ് സംഘര്‍ഷം നടന്നത്. കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ച് ഭരിക്കുന്ന മതേതര വികസനമുന്നണിയുടെയും പ്രതിപക്ഷമായ മുസ്ലിംലീഗിന്റെയും കൗണ്‍സിലര്‍മാരാണ് ഏറ്റുമുട്ടിയത്.

 കൗണ്‍സിലര്‍മാര്‍

കൗണ്‍സിലര്‍മാര്‍

വൈസ് ചെയര്‍പേഴ്‌സന്‍ കെ നഫീസ, പ്രതിപക്ഷനേതാവ് യുകെ മമ്മദീശ, ഒ.പി. മുസ്തഫ, കെസി ഷീബ, വിപി രജനി, മിനിമോള്‍, കെകെഎസ് സലാം എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.

 ഗുണഭോക്തൃ വിഹിത പട്ടിക

ഗുണഭോക്തൃ വിഹിത പട്ടിക

മിനുട്‌സിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്‌ളെന്നും ഗുണഭോക്തൃ വിഹിത പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നെന്നുമാണ് പ്രതിപക്ഷാരോപണം.

 വാക്കേറ്റത്തിലെത്തി

വാക്കേറ്റത്തിലെത്തി

അജണ്ടയിലില്ലാത്ത വിഷയമായതിനാല്‍ ചെയര്‍മാന്‍ ഇതുന്നയിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന്, ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും വാക്കേറ്റത്തിലേക്കെത്തുകയായിരുന്നു.

 അജണ്ട

അജണ്ട

തര്‍ക്കത്തിനൊടുവില്‍ അജണ്ട മുഴുവന്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു.

 പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

ചെയര്‍മാന്‍ അജണ്ട പ്രഖ്യാപിച്ചതോടെ ഡയസിലത്തെിയ പ്രതിപക്ഷനേതാവ് അജണ്ട കീറി വലിച്ചെറിഞ്ഞു.

 പ്രതിപക്ഷാംഗങ്ങള്‍

പ്രതിപക്ഷാംഗങ്ങള്‍

അജണ്ട അംഗീകരിച്ച ശേഷം പുറത്തുപോകാനൊരുങ്ങിയ ചെയര്‍മാനെ മറ്റ് പ്രതിപക്ഷാംഗങ്ങള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു.

 ഭരണപക്ഷം രംഗത്തെത്തി

ഭരണപക്ഷം രംഗത്തെത്തി

തുടര്‍ന്ന് ചെയര്‍മാനെ തള്ളിയിട്ടെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നും പറഞ്ഞ് ഭരണപക്ഷവും രംഗത്തത്തെി.

 പ്രശ്‌നമുണ്ടാക്കിയവരെ

പ്രശ്‌നമുണ്ടാക്കിയവരെ

പിന്നീട് ഇരുവിഭാഗത്തിലെയും കൗണ്‍സിലര്‍മാര്‍ ഇടപെട്ട് പ്രശ്‌നമുണ്ടാക്കിയവരെ മാറ്റിനിര്‍ത്തി.

 കൗണ്‍സിലര്‍മാര്‍

കൗണ്‍സിലര്‍മാര്‍

ഇതിനിടെ കസേര ഉപയോഗിച്ച് പരസ്പരം ആക്രമിക്കാനും കൗണ്‍സിലര്‍മാര്‍ ഒരുങ്ങുകയായിരുന്നു.

 പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

ചികിത്സയിലുള്ള ചെയര്‍മാന്‍, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് കൊണ്ടോട്ടി പൊലീസ് മൊഴിയെടുത്തു.

English summary
Clash in Kondotty municipality counsil meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X